പ്രീ റിലീസ് ബിസിനസില്‍ നിന്നായി 200 കോടി കടന്ന് വിജയുടെ ബിഗില്‍? റിലീസിനു മുന്‍പേ വമ്പന്‍ നേട്ടം

By Midhun Raj

ദളപതി വിജയുടെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി തിളങ്ങിനില്‍ക്കുന്ന താരത്തിന്റെ അടുത്ത ബിഗ് ബഡ്ജറ്റ് സിനിമ കൂടിയാണിത്. ദീപാവലി റിലീസായി എത്തുന്ന വിജയ് ചിത്രം അടുത്ത ബ്ലോക്ക്ബസ്റ്ററാകുമോ യെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിഗിലിന്റെ ആദ്യ പോസ്റ്ററുകള്‍ക്ക് ഗംഭീര സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

നിലവില്‍ അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ഇത്തവണയും വലിയ റീലിസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക. അതിനിടെ ചിത്രത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ബിഗിലിന്റെ പ്രീ റിലീസ് ബിസിനസ് സംബന്ധിച്ച റിപ്പോര്‍ട്ടായിരുന്നു പുറത്തുവന്നത്.

ബിഗില്‍

ബിഗില്‍

തെറി,മെര്‍സല്‍ തുടങ്ങിയ വിജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുതിയ സിനിമ എത്തുന്നത്. മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ വേറിട്ടൊരു സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. വിജയുടെ പിറന്നാള്‍ ദിനമായിരുന്നു ബിഗിലിന്റെ പോസ്റ്ററുകള്‍ പുറത്തുവന്നിരുന്നത്. ദളപതി ചിത്രത്തിന്റെ പോസ്റ്ററുകള്‍ ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. സ്‌പോര്‍ട്‌സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമാണ് സംവിധായകന്‍ അറ്റ്‌ലീ അണിയിച്ചൊരുക്കുന്നത്.

 തമിഴില്‍ വിസില്‍

തമിഴില്‍ വിസില്‍

ബിഗിലില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് സൂപ്പര്‍താരം എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തുവിട്ട രണ്ടാമത്തെ പോസ്റ്ററില്‍ വിജയുടെ വ്യത്യസ്ത ഗെറ്റപ്പുകള്‍ കാണിച്ചിരുന്നു. ക്യാപ്റ്റന്‍ മൈക്കിള്‍ എന്ന വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ഒരു പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴില്‍ വിസില്‍ എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലായിരുന്നു അണിയറ പ്രവര്‍ത്തകര്‍ വിജയ് ചിത്രത്തിന് നല്‍കിയിരുന്നത്

പ്രീ റിലീസ് ബിസിനസിലൂടെയാണ്

പ്രീ റിലീസ് ബിസിനസിലൂടെയാണ്

അതേസമയം റിലീസിനു മുന്നേ വിജയ് ചിത്രം വലിയ നേട്ടമുണ്ടാക്കിയതായാണ് സമൂഹ മാധ്യമങ്ങളില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നേരത്തെ ഓവര്‍സീസ് റൈറ്റുകളിലെല്ലാം റെക്കോര്‍ഡിട്ട ചിത്രം മൊത്തം പ്രീ റിലീസ് ബിസിനസിലൂടെയാണ് നേട്ടമുണ്ടാക്കിയിരുന്നത്. പ്രീ റിലീസ് ബിസിനസിലൂടെ മാത്രം ബിഗില്‍ 220 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ സിനിമയുടെ ഓവര്‍സീസ് അവകാശം 30 കോടി രൂപയ്ക്കായിരുന്നു വിറ്റുപോയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയുടെ തമിഴ്‌നാട് വിതരണാവകാശം

സിനിമയുടെ തമിഴ്‌നാട് വിതരണാവകാശം

ഓഡിയോ റൈറ്റ്‌സിലൂടെ 3.5 കോടിയും സാറ്റലൈറ്റ് റൈറ്റ്‌സിലൂടെ 30കോടിയും വിജയ് ചിത്രം നേടിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സിനിമയുടെ തമിഴ്‌നാട് വിതരണാവകാശം 80 കോടി രൂപയ്ക്കാണ് വിറ്റുപോയിരിക്കുന്നതെന്നും സ്ഥീരികരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഹിന്ദി ഡബ്ബിംഗിലും സാറ്റലൈറ്റ് റൈറ്റ്സില്‍ നിന്നായും ചിത്രം 25-28 കോടി വരെ നേടിയതായും അറിയുന്നു. എന്നാല്‍ ബിഗിലിന്റെ പ്രീ റിലീസ് ബിസിനസ് വിവരങ്ങള്‍ ഔദ്യോഗമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല,

വമ്പന്‍ താരനിര

വമ്പന്‍ താരനിര

നയന്‍താര വിജയുടെ നായികയായി ഒരിടവേളയ്ക്ക് ശേഷം എത്തുന്നുവെന്ന പ്രത്യേകതയോടെയാണ് ബിഗില്‍ വരുന്നത്. വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് ഇരുവരും ഒരു ചിത്രത്തിന് വേണ്ടി ഒരുമിച്ചിരിക്കുന്നത്. ബോളിവുഡില്‍ നിന്നും ജാക്കി ഷ്റോഫും എത്തുന്നുണ്ട്. പരിയേറും പെരുമാള്‍ താരം കതിര്‍,വിവേക്,യോഗി ബാബു, ഡാനിയേല്‍ ബാലാജി,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ,ഇന്ദുജ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X