വിജയ് ചിത്രം ബിഗിലിലെ ആദ്യ ഗാനം ലീക്കായി! സിങ്കപെണ്ണേ ഗാനം പുറത്തായതിന്റെ നിരാശയില്‍ അണിയറക്കാര്‍
ദളപതി വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ബിഗിലിന്റെ റിലീസിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രം അവസാന ഘട്ടത്തിലാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.
അതേസമയം സിനിമ റിലീസ് ചെയ്യാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ ചിത്രത്തിലെ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ലീക്കായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ബിഗിലിലെ സിങ്കപ്പെണ്ണേ എന്നു തുടങ്ങുന്ന ഗാനം സമൂഹ മാധ്യമങ്ങളിലൂടെ ഇറങ്ങിയതായാണ് അറിയുന്നത്. എആര്‍ റഹ്മാന്‍ തന്നെയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ആളെപ്പോറാന്‍ തമിഴന്‍ എഴുതിയ വിവേക് തന്നെയാണ് പുതിയ പാട്ടും എഴുതിയിരിക്കുന്നത്.

ബിഗിലിന്റെ ഗാനം പുറത്തിറങ്ങിയതില്‍ അണിയറക്കാര്‍ നിരാശയിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പാട്ട് ലീക്കായതോടെ സിംഗപെണ്ണേ എന്ന പേരില്‍ ട്വിറ്റര്‍ ഹാഷ്ടാഗുകളും വന്നിട്ടുണ്ട്. അതേസമയം ദീപാവലി ലക്ഷ്യം വെച്ചാണ് വിജയ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്. നടന്റെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ മൂന്ന് പോസ്റ്ററുകള്‍ നേരത്തെ തരംഗമായി മാറിയിരുന്നു, എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. പരിയേറും പെരുമാള്‍ താരം കതിര്‍, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, റിബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.


Click it and Unblock the Notifications











