വിജയുടെ ബിഗില്‍ മൂന്നാം പോസ്റ്ററും തരംഗമാകുന്നു! അറ്റ്ലീ ചിത്രത്തിനായുളള കാത്തിരിപ്പില്‍ ആരാധകര്‍
ദളപതി വിജയുടെ എറ്റവും പുതിയ ചിത്രമായ ബിഗിലിനു വേണ്ടി ആകംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തെറി,മെര്‍സല്‍ എന്നിവയ്ക്ക് ശേഷം വിജയെ നായകനാക്കി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെതായി പുറത്തുവിട്ട ഫസ്റ്റ്‌ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.വിജയുടെ പിറന്നാളിനോടനുബന്ധിച്ച് പുറത്തിറങ്ങിയ പോസ്റ്റര്‍ ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റുകയും ചെയ്തു.
ദീപാവലി റിലീസായി പ്രഖ്യാപിച്ച സിനിമ നിലവില്‍ അവസാന ഘട്ട ജോലികളിലാണുളളത്. വമ്പന്‍ താര അണിനിരക്കുന്ന ചിത്രം ഇത്തവണയും വലിയ ക്യാന്‍വാസില്‍ തന്നെയാണ് അണിയിച്ചൊരുക്കുന്നത്. ബിഗിലിന്റെ പോസ്റ്ററിലെ വിജയുടെ ഗെറ്റപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ എറ്റവുമൊടുവിലായി ദളപതി ചിത്രത്തിന്റെ മൂന്നാം പോസ്റ്ററും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബിഗില്‍
മെര്‍സലിന്റെ വമ്പന്‍ വിജയത്തിന് ശേഷമാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുതിയൊരു സിനിമ കൂടി വരുന്നത്. ഏആര്‍ മുരുഗദോസിന്റെ സര്‍ക്കാരിനു ശേഷം വിജയ് ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ഇത്. തമിഴില്‍ വിസില്‍ എന്ന് അര്‍ത്ഥം വരുന്ന ടൈറ്റിലാണ് അറ്റ്‌ലീ ഇത്തവണ വിജയ് ചിത്രത്തിന് ഇട്ടിരിക്കുന്നത്. ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ ആരും പ്രതീക്ഷിക്കാത്ത തരത്തിലുളള കഥാസന്ദര്‍ഭങ്ങളും ഉണ്ടാകുമെന്നാണ് അറിയുന്നത്.

മൈക്കിള്‍
മൈക്കിള്‍ എന്നാണ് ചിത്രത്തില്‍ ദളപതി വിജയുടെ കഥാപാത്രത്തിന്റെ പേര്. വിജയുടെ കഥാപാത്രത്തെക്കുറിച്ച് മുന്‍പേ സൂചന ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമായിരുന്നു അണിയറക്കാര്‍ ഇക്കാര്യം പുറത്തുവിട്ടത്. സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ബിഗില്‍ എന്നാണ് അറിയുന്നത്. ആദ്യ രണ്ട് ചിത്രങ്ങള്‍ പോലെ വിജയ് എന്ന സൂപ്പര്‍താരത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കുന്നത്. വലിയ ക്യാന്‍വാസില്‍ അണിയിച്ചൊരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.

സിനിമയുടെ പോസ്റ്ററുകള്‍
ആദ്യ രണ്ട് പോസ്റ്ററുകള്‍ക്ക് പിന്നാലെയായിരുന്നു ബിഗിലിന്റെ മൂന്നാമത്തെ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. മൈക്കിള്‍ എന്ന വിജയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് അണിയറക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. പുതിയ പോസ്റ്റര്‍ ദളപതിയുടെയും അണിയറ പ്രവര്‍ത്തകരുടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയായിരുന്നു പുറത്തുവന്നത്.

മൂന്ന് പോസ്റ്ററുകളും ആഘോഷമാക്കി
അതേസമയം വിജയുടെ പിറന്നാളിന് പുറത്തിറങ്ങിയ മൂന്ന് പോസ്റ്ററുകളും ആരാധകര്‍ ആഘോഷമാക്കി മാറ്റിയിരുന്നു. തമിഴ്‌നാട്ടിലെ പോലെ കേരളത്തിലും വലിയ ആഘോഷങ്ങളായിരുന്നു ആരാധകര്‍ സംഘടിപ്പിച്ചിരുന്നത്. ബൈക്ക് റാലി സംഘടിപ്പിച്ചും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയുമാണ് വിജയുടെ പിറന്നാള്‍ ആരാധകര്‍ കൊണ്ടാടിയത്. ജോസഫ് വിജയ് ചന്ദ്രശേഖര്‍, ജോസഫ് വിജയ് എന്ന പേരിലും പല ക്ഷേത്രങ്ങളിലും വഴിപാടുകളും കഴിക്കപ്പെട്ടിരുന്നു.

ഇത്തവണയും വമ്പന്‍ റീലീസായിട്ടാകും
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ വിജയ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യോഗി ബാബു,പരിയേറും പെരുമാള്‍ താരം കതിര്‍,ഡാനിയേല്‍ ബാലാജി,ജാക്കി ഷ്‌റോഫ്,വിവേക്, റീബ മോണിക്ക ജോണ്‍,.ഇന്ദുജ, വര്‍ഷ ബൊലമ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ദീപാവലിക്ക് എത്തുന്ന വിജയ് ചിത്രം ഇത്തവണയും വമ്പന്‍ റീലീസായിട്ടാകും തിയ്യേറ്ററുകളിലേക്ക് എത്തുക.


Click it and Unblock the Notifications











