എങ്ക ആട്ടം വെറിത്തനമാ ഇറുക്കും! തരംഗമായി ദളപതിയുടെ ബിഗില്‍ ട്രെയിലര്‍! 20 മില്യണിലധികം കാഴ്ചക്കാര്‍
ദളപതി വിജയ്‌യുടെ ബിഗിലിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷ് അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു എല്ലാവരും നല്‍കിയത്. വമ്പന്‍ താരനിര അണിനിരക്കുന്ന വിജയ് ചിത്രം ഇത്തവണയും പക്ക മാസ് എന്റര്‍ടെയ്‌നറായിട്ടാണ് എത്തുന്നത്.
ബിഗിലിന്റെതായി ആരാധകര്‍ ഒന്നടങ്കം കാത്തിരുന്ന ട്രെയിലര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഒക്ടോബര്‍ 12ന് വൈകുന്നേരം പുറത്തിറങ്ങിയ ട്രെയിലര്‍ ആഘോഷമാക്കുകയാണ് വിജയ് ആരാധകര്‍. യൂടൂബില്‍ ഇതുവരെ മില്യണ്‍കണക്കിന് ആളുകളാണ് സൂപ്പര്‍ താര ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.

നേരത്തെ ട്രെയിലര്‍ പുറത്തിറങ്ങി ആറ് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കാഴ്ചക്കാരുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞിരുന്നു, 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 16 ലക്ഷത്തിലേറെ പേര്‍ ട്രെയിലര്‍ വീഡിയോ യൂടുബില്‍ ലൈക്ക് ചെയ്തിരുന്നു. യൂടൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതായി മുന്നേറിക്കാണ്ടിരിക്കുന്ന ട്രെയിലര്‍ ഇതുവരെ 21 മില്യണില്‍ അധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്.

1.8 മില്യണിലധികം ലൈക്കുകളും ട്രെയിലര്‍ നേടിയിട്ടുണ്ട്. സോണി മ്യൂസിക്ക് സൗത്തിന്റെ യൂടൂബ് ചാനലിലാണ് ബിഗില്‍ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ബിഗില്‍ ട്രെയിലറില്‍ വിജയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. കൂട്ടത്തില്‍ എങ്ക ആട്ടം വെറിത്തനമായിരിക്കുമെന്ന ഡയലോഗിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചിരുന്നത്.

ഒരു മാസ് ചിത്രത്തിന് വേണ്ട എല്ലാവിധ ഘടകങ്ങളും ഉള്‍പ്പെടുത്തികൊണ്ടാണ് അറ്റ്ലീ ബിഗില്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. സിനിമയുടെ കേരളാ വിതരണാവകാശം നേരത്തെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിസുമാണ് സ്വന്തമാക്കിയിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ റിലീസായിട്ടാകും ദളപതി വിജയുടെ ബിഗില്‍ തിയ്യേറ്ററുകളിലേക്ക് എത്തുക. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ബിഗില്‍ ദീപാവലിയോട് അനുബന്ധിച്ചായിരിക്കും റിലീസ് ചെയ്യുക.

140 കോടി ബഡ്ജറ്റിലാണ് ബിഗില്‍ അണിയിച്ചൊരുക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിജയുടെ കരിയറിലെ എറ്റവും വലിയ സിനിമയായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ബിഗില്‍. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് ദളപതി എത്തുന്നത്. വിജയ് ഇരട്ട വേഷത്തില്‍ ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഭിനയത്തിന് പുറമെ ഇത്തവണ ഒരു അടിപൊളി പാട്ട് പാടിയും വിജയ് എത്തുന്നുണ്ട്. ഏആര്‍ റഹ്മാന്റെ സംഗീതത്തില്‍ വിജയ് പാടിയ വെറിത്തനം സോംഗ് ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വിവേക്, യോഗി ബാബു, കതിര്‍, ജാക്കി ഷ്‌റോഫ്, അമൃത അയ്യര്‍, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊലമ്മ, ഇന്ദുജ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications











