മൂന്ന് മണിക്കൂറ് കൊണ്ട് 820 പേര്‍ക്ക് വിജയ് ബിരിയാണി വിളമ്പി
സിനിമാ സെറ്റില്‍ സൂപ്പര്‍സ്റ്റാറിന്റെ തലക്കനമൊന്നും ഇളയദളപതി വിജയ് ക്കിലെന്ന് ഇതിന് മുമ്പ് പല സെറ്റുകളിലും കണ്ടതാണ്. കത്തിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വെറു തറയില്‍ തുണിവിരിച്ച് കിടന്ന വിജയ് യുടെ ഫോട്ടോ ഒരു കൗതുകത്തോടെയാണ് ആരാധകര്‍ നോക്കിയിരുന്നത്.
പുതിയ ചിത്രമായ പുലിയുടെ ലൊക്കേഷനിലും വിജയ് വ്യത്യസ്തനായി. മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് കുറച്ച് കൂടുതല്‍ ജോലിയുള്ള സെറ്റായിരുന്നു പുലിയുടേത്. പടുകൂറ്റന്‍ സെറ്റുകളാണ് അണിയറപ്രവര്‍ത്തകര്‍ പുലിയ്ക്കായി ഒരുക്കിയത്.

ചിത്രത്തില്‍ കൂടെ സഹകരിച്ചവരുടെ കഠിനപ്രയത്‌നം കണ്ട് വിജയ് കഴിഞ്ഞ ദിവസം രാത്രി അവര്‍ക്കെല്ലാം ഒരു ട്രീറ്റൊരുക്കി. നല്ല ഉഗ്രന്‍ ബിരിയാണി ട്രീറ്റ്. 820 ഓളം വരുന്ന ടീം അംഗങ്ങള്‍ക്ക് ബിരിയാണി വിളമ്പി കൊടുത്തത് വിജയ് തന്നെയാണ്. വെറും മൂന്ന് മണിക്കൂറുകൊണ്ട് എല്ലാവര്‍ക്കും താരം ബിരിയാണി വിളമ്പി.
നേരത്തെ പൊങ്കല്‍ ദിനത്തില്‍ പുലിയുടെ സെറ്റിലെ എല്ലാവര്‍ക്കും വിജയ് സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു. പൊങ്കലിന് വീട്ടില്‍ പോകാന്‍ കഴിയാത്തതിലുള്ള അണിയറപ്രവര്‍ത്തകുടെ വിഷമം അതോടെ മാറി.
ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലിയില്‍ മൂന്ന് റോളുകളിലാണ് വിജയ് എത്തുന്നത്. കിച്ച സുദീപ് വില്ലനായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി, ഹന്‍സിക, ശ്രുതി ഹസന്‍ എന്നിവരാണ് നായികമാരാകുന്നത്. വിജയ് യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications











