പിറന്നാള്‍ദിനം സഹപ്രവര്‍ത്തകന് സര്‍പ്രൈസ് ഒരുക്കി ഇളയദളപതി നല്‍കിയ ആ സമ്മാനം! കാണൂ
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് വിജയ്. പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ വിജയ് മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യുളളുവെങ്കിലും വിജയ് ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്.
അറ്റ്‌ലീ സംവിധാനം ചെയ്ത മെര്‍സല്‍ എന്ന ചിത്രമായിരുന്നു വിജയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം ദീപാവലി റിലീസായെത്തിയ ചിത്രം വിജയുടെ കരിയറിലെ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളിലൊന്നായി മാറിയിരുന്നു.മെര്‍സലിനു ശേഷം എ.ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ദളപതി 62 എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്.

കഴിഞ്ഞ ദിവസം തന്റെ സഹപ്രവര്‍ത്തകനും സംഗീത സംവിധായകനുമായ സന്തോഷ് നാരായണന് വിജയ് നല്‍കിയ പിറന്നാള്‍ സമ്മാനം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. പിറന്നാള്‍ സമ്മാനമായി ഒരു ക്രിക്കറ്റ് ബാറ്റായിരുന്നു സന്തോഷ് നാരായണന് വിജയ് നല്‍കിയത്. സനാ ഹാപ്പി ബെര്‍ത്ത്‌ഡേ നന്‍പാ എന്നായിരുന്നു ബാറ്റില്‍ എഴുതിയിരുന്നത്. സന്തോഷ് നാരായണന്‍ തന്നെയാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്.

ഭരതന്‍ സംവിധാനം ചെയ്ത ഭൈരവ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ഇരുവരും ആദ്യമായി ഒന്നിച്ചിരുന്നത്. ഭൈരവയിലെ ഹിറ്റ് ഗാനങ്ങള്‍ സന്തോഷ് നാരായണന്‍ ആയിരുന്നു ഒരുക്കിയിയത്. രജനികാന്തിന്റെ കാലയ്ക്ക് വേണ്ടിയും സന്തോഷ് തന്നെയാണ് സംഗീതമൊരുക്കിയിരിക്കുന്നത്.പിറന്നാള്‍ ദിനം സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ അനുഗ്രഹം വാങ്ങിയ കാര്യവും സന്തോഷ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഭാര്യയ്ക്കും രജനികാന്തിനുമൊപ്പമുളള ചിത്രം പങ്കുവെച്ചാണ് സന്തോഷ് നാരായണന്‍ ഇക്കാര്യം അറിയിച്ചിരുന്നത്.


Click it and Unblock the Notifications