ഇളയദളപതി വിജയ് യുടെ മക്കള്‍ ഇത്രയും വളര്‍ന്നോ... ചിത്രങ്ങള്‍ വൈറലാകുന്നു!!
താരങ്ങളെ പോലെ തന്നെ സെലിബ്രിറ്റികളാണ് അവരുടെ മക്കളും. അത് മലയാളത്തിലാണെങ്കിലും തമിഴിലാണെങ്കിലും ബോളിവുഡിലാണെങ്കിലുമൊക്കെ കഥ ഒന്ന് തന്നെ. താരങ്ങളുടെ ഒരു ഫോട്ടോയ്ക്ക് കിട്ടുന്നതിനെക്കാള്‍ റീച്ചും പബ്ലിസിറ്റിയും ചിലപ്പോഴൊക്കെ താരപുത്രന്മാര്‍ക്കും പുത്രിമാര്‍ക്കും ലഭിക്കാറുണ്ട്.
അങ്ങനെ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് രണ്ട് പേരാണ്, ഇളയദളപതി വിജയ് യുടെ മകന്‍ ജാസണ്‍ സഞ്ജയ് യും മകള്‍ ദിവ്യ സാഷയും. ഇവരിത്രപെട്ടന്ന് ഇത്രയും വളര്‍ന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

വിജയ് യുടെ മകന്‍
വിജയ് യുടെ മകന്‍ സഞ്ജയ് യുടെ ചിത്രങ്ങള്‍ ചെറുപ്പം മുതലേ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരിലെത്തിയിരുന്നു. എന്നാല്‍ കുറച്ച് കാലങ്ങളായി അങ്ങനെ പുതിയ ചിത്രങ്ങളൊന്നും ആരാധകര്‍ക്ക് കിട്ടിയിരുന്നില്ല.

ഒടുവില്‍ കണ്ടത്
വേട്ടൈക്കാരന്‍ എന്ന ചിത്രത്തിലാണ് വിജയ് യുടെ മകനെ ഏറ്റവുമൊടുവില്‍ ആരാധകര്‍ കണ്ടത്. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ സോങില്‍ വിജയ്‌ക്കൊപ്പം വന്ന് ഡാന്‍സ് കളിച്ച് ജൂനിയര്‍ വിജയ് കൈയ്യടി നേടി.

ഇപ്പോള്‍ ഇങ്ങനെ..
2009 ല്‍ പുറത്തിറങ്ങിയ വേട്ടൈക്കാരന്‍ എന്ന ചിത്രത്തിന് ശേഷം ജാസണ്‍ സഞ്ജയ് യെ ആരാധകര്‍ കാണുന്നത് ഇപ്പോഴാണ്. ദേ ഈ കോലത്തില്‍.. അച്ഛന്റെ കട്ട് ടു പേസ്റ്റ് ആണ് സഞ്ജയ് എന്നാണ് ആരാധകര്‍ പറയുന്നത്.

പഠന തിരക്കില്‍
അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു സഞ്ജയ്. പ്ലസ് ടു പഠനത്തിന് ശേഷം ഇപ്പോള്‍ ഉപരിപഠനത്തിനായി കാനഡയിലേക്ക് പോകുകയാണ് സഞ്ജയ്. ഫിലിം മേക്കിങിനെ കുറിച്ചാണ് സഞ്ജയ് തുടര്‍ന്ന് പഠിക്കുന്നത്.

ദിവ്യ സാഷ
വിജയ് യുടെ തെറി എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മകള്‍ ദിവ്യ സാഷയും സിനിമയില്‍ മുഖം കാണിച്ചു. അതിന് ശേഷം ദിവ്യയുടെ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രമാണിത്. ഇത്രയും പെട്ടന്ന് ദിവ്യ ഇത്രയും വളര്‍ന്നോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.


Click it and Unblock the Notifications