കത്തി കോപ്പിയടിയെന്ന്
ജൂണ്‍ 22ന്, ഇളയദളപതിയുടെ പിറന്നാള്‍ സമ്മാനമായി ഏറെ ആരവങ്ങളോടെയാണ് പുതിയ ചിത്രമായ കത്തിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയകളില്‍ വന്‍ സ്വീകരണമാണ് ഇതിന് ലഭിച്ചതും. പോസ്റ്ററുകള്‍ കണ്ടാസ്വദിക്കുന്നതിനിടെ ചിലര്‍ ചില നീരീക്ഷണങ്ങള്‍ നടത്തി. കത്തി ഫുള്‍ കോപ്പിയടി!
കത്തിയുടെ പോസ്റ്റര്‍ 'ത്രീ ഡെയ്‌സ് ടു കില്‍' എന്ന ഹോളിവുഡ് ചിത്രത്തിന്റെ പോസ്റ്ററുമായി സമാനതകള്‍ ഏറെയാണ്. അല്ല അത് കോപ്പിയടി തന്നെയാണ്. അതുമാത്രമാത്രമല്ല, ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കണ്ടെത്തിയിരിക്കുന്നത് ന്യൂയോര്‍ക്ക് ടൈംസിന്റെ ടിവി പരസ്യത്തില്‍ നിന്നുമാണെന്നും നിരീക്ഷകര്‍ കണ്ടെത്തിയിരിക്കുന്നു.

എന്നാല്‍ ഇതൊന്നും വിജയ് യുടെ ആരാധകരോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ കാര്യമാക്കി എടുക്കുന്നില്ല. വെറും പ്രമോഷന് വേണ്ടി മാത്രം പുറത്തിറക്കിയ പോസ്റ്ററിലും ടീസറലും എന്ത് കാര്യമെന്നാണ് വിജയ് ആരാധകരുടെ ചോദ്യം.
തുപ്പാക്കി എന്ന ഹിറ്റിന് ശേഷം മുരുകദോസും വിജയ് യും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കത്തി. വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാന്തരയാണ് നായിക. ബോളിവുഡ് നടന്‍ നീല്‍നിതിന്‍ മുകേഷ് വില്ലനായെത്തുന്നു. രാജാറാണി എന്ന ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ച ജോര്‍ജ് സി വില്യസ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധനാണ്.
<center><iframe width="100%" height="417" src="//www.youtube.com/embed/IB1NoiN_SR0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications