ആരാധകര്‍ക്കൊപ്പമുളള ദളപതിയുടെ മാസ് സെല്‍ഫി! ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ താരമാണ് വിജയ്. ബിഗില്‍ സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം ചെയ്യല്‍. തുടര്‍ന്ന് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് നടന്‍ വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തിയത്. നിലവില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയിലാണ് ദളപതി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ചോദ്യം ചെയ്യലിന് ശേഷം തിരിച്ചെത്തിയ സൂപ്പര്‍ താരത്തെ ഹര്‍ഷാരവങ്ങളോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. നടനെ ഒരു നോക്ക് കാണാനായി നിരവധി ആരാധകര്‍ ലൊക്കേഷനില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം വിജയ് തന്റെ കാരവാനിന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
കൈവീശി കാണിച്ചതിന് പിന്നാലെ ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നുമുണ്ട് താരം. വിജയ് എടുത്ത ഈ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. നടന്‍ തന്നെയാണ് ട്വറ്ററിലൂടെ ഈ സെല്‍ഫി പങ്കുവെച്ചിരിക്കുന്നത്. ആരാധകര്‍ക്കൊപ്പമുളള വിജയുടെ മാസ് സെല്‍ഫി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തമിഴ്‌നാട്ടിലെ നെയ്വേലിയിലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications