'ഒരു കുട്ടി കഥൈ': വിജയ് ചിത്രം മാസ്റ്ററിലെ മരണമാസ് ഗാനം എത്തുന്നു! റിലീസ് ഡേറ്റ് പുറത്ത്
ബിഗിലിന്റെ വിജയത്തിന് പിന്നാലെ ദളപതി വിജയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് മാസ്റ്റര്‍. കൈദി, മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് കോളേജ് അധ്യാപകനായി എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. നിലവില്‍ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

മാസ്റ്ററിലെ ആദ്യ ഗാനം ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയിലാണ് പുറത്തിറങ്ങുന്നത്. കത്തിക്ക് ശേഷം അനിരുദ്ധ് രവിചന്ദറാണ് വിജയ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മാസ്റ്റര്‍ ഗാനത്തെക്കുറിച്ച് അനിരുദ്ധ് അടക്കമുളള സിനിമയുടെ അണിയറ പ്രവര്‍ത്തകരെല്ലാം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മാളവിക മോഹനന്‍ നായികയാവുന്ന ചിത്രത്തില്‍ 96 താരം ഗൗരി കിഷനും എത്തുന്നുണ്ട്. അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. സേവ്യര്‍ ബ്രിട്ടോയാണ് ദളപതി ചിത്രത്തിന്റെ നിര്‍മ്മാണം. സമ്മര്‍ റിലീസായിട്ടാണ് വിജയുടെ മാസ്റ്റര്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.


Click it and Unblock the Notifications











