»   » ഇനി ഇത് ആവര്‍ത്തിക്കരുത്, അജിത്തിനെ ഉപദേശിച്ചുകൊണ്ട് വിജയ് യുടെ അമ്മ

ഇനി ഇത് ആവര്‍ത്തിക്കരുത്, അജിത്തിനെ ഉപദേശിച്ചുകൊണ്ട് വിജയ് യുടെ അമ്മ

Posted By:
Subscribe to Filmibeat Malayalam


മെയ് ഒന്നിനായിരുന്നു തമിഴകം തല അജിത്തിന്റെ പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ ഈ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ക്കൊപ്പം തലയ്ക്ക് നല്ലൊരു ഉപദേശവും കിട്ടി. ഉപദേശം നല്‍കിയത് മറ്റാരുമല്ല. ഗായികയും ഇളയ ദളപതി വിജയ് യുടെ അമ്മയുമായ ശോഭാ ചന്ദ്ര ശേഖറായിരുന്നു ആ ഉപദേശം.

അജിത്തിന് നല്ലൊരു പിറന്നാള്‍ ദിനം ആശംസിക്കുന്നു. സിനിമയില്‍ അപകട സാധ്യതയുള്ള രംഗങ്ങളില്‍ അജിത്ത് അഭിനയിക്കാറുണ്ട്. പല തവണ ഇത്തരം രംഗങ്ങളില്‍ അഭിനയിച്ച് പരിക്കും പറ്റിയിട്ടുണ്ട്. ഒരു അമ്മ എന്ന നിലയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ വിഷമം തോന്നാന്നു. ഇനി ഇത്തര രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും ശോഭ പറഞ്ഞു.

ajith-vijay

ആശംസയ്‌ക്കൊപ്പം അജിത്ത് ആളുകളെ കൈയിലെടുക്കുന്ന ബിരിയാണിയെ കുറിച്ചും ശോഭ പറഞ്ഞു. ശാലിനിയെയും മക്കളെയും കൂട്ടി വീട്ടിലേക്ക് വരണം, ആ ബിരിയാണിയുടെ സ്വാദ് വീണ്ടും ആസ്വദിക്കാനാണെന്നും ശോഭ പറഞ്ഞു.

ശിവ സംവിധാനം ചെയ്ത വേതാളമാണ് അജിത്ത് ഒടുവില്‍ അഭിനയിച്ച ചിത്രം. ശ്രുതി ഹാസനും ലക്ഷ്മി മേനോനുമായിരുന്നു ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന് തമിഴകത്ത് മികച്ച സ്വീകരണമായിരുന്നു.

Read Also: കണ്ടതില്‍ ഏറ്റവും സത്യസന്ധനായ മനുഷ്യന്‍; അജിത്തിന് പിറന്നാള്‍ ആശംസകളുമായി നിവിന്‍

English summary
Vijay's Mom requests Ajith to not do it again.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam