»   » വിജയ് യ്ക്ക് ദേഷ്യവും സങ്കടവും വന്നാല്‍ എന്താണ് ചെയ്യുക; അമ്മ ശോഭ പറയുന്നു

വിജയ് യ്ക്ക് ദേഷ്യവും സങ്കടവും വന്നാല്‍ എന്താണ് ചെയ്യുക; അമ്മ ശോഭ പറയുന്നു

By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ആക്ഷന്‍ രംഗങ്ങളിലും റൊമാന്‍സ് രംഗങ്ങളിലും ഡാന്‍സ് രംഗങ്ങളിലുമൊക്ക ഇളയ ദളപതി വിജയ് പുലിയാണ്. ആക്ഷന്‍ പറഞ്ഞാല്‍ കഥാപാത്രപമായി മാറുന്ന വിജയ് പക്ഷെ കട്ട് പറഞ്ഞാല്‍ സയലന്റായിരിയ്ക്കും.

വ്യക്തി ജീവിതത്തില്‍ അധികം സംസാരിക്കാത്ത ആളാണ് വിജയ്. വീട്ടിലും വിജയ് ഇങ്ങനെ തന്നെയാണോ. വിജയ്ക്ക് ദേഷ്യവും സങ്കടവുമൊക്കെ വന്നാല്‍ എങ്ങിനെ പ്രതികരിയ്ക്കും എന്ന ചോദ്യത്തോട് വിജയ് യുടെ അമ്മ ശോഭ പ്രതികരിയ്ക്കുന്നു

മനസ്സിലാക്കാന്‍ കഴിയില്ല

വീട്ടിലും വിജയ് അങ്ങനെ തന്നെയാണ്. വിജയ് യുടെ വികാരങ്ങള്‍ അമ്മയ്‌ക്കോ ഭാര്യയ്‌ക്കോ പോലും മനസ്സിലാക്കാന്‍ കഴിയില്ല. ദേഷ്യവും സങ്കടവും സ്‌നേഹവുമൊക്കെ വിജയ്ക്കുണ്ട്. പക്ഷെ അതൊന്നും ആരെയും കാണിയ്ക്കില്ല- അമ്മ പറഞ്ഞു.

മക്കളും അങ്ങനെ

വിജയ് മാത്രമല്ല, വിജയ് യുടെ മക്കളും അങ്ങനെയാണത്രെ. കുട്ടികളില്‍ കാണുന്ന തരം ബഹളങ്ങളൊന്നും മകന്‍ സഞ്ജയ് യും മകള്‍ ദിവ്യയും ഉണ്ടാക്കാറില്ല. വളരെ സയലന്റാണത്രെ മക്കളും.

എന്തുകൊണ്ട് ഇങ്ങനെ

സഹോദരി മരിച്ചതിന് ശേഷമാണത്രെ വിജയ് ബഹളങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയത്. വിദ്യ എന്ന സഹോദരി രണ്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് മരിച്ചത്.

ഇഷ്ട സിനിമ

വിജയ് അഭിനയിച്ചതില്‍ ഇഷ്ട സിനിമ ഏതാണെന്ന് ചോദിച്ചപ്പോള്‍ കാതലുക്ക് മര്യാദെ എന്നായിരുന്നു അമ്മയുടെ മറുപടി. സച്ചിന്‍ ആണത്രെ അച്ഛന്റെ ഇഷ്ട ചിത്രം. സച്ചിനില്‍ വിജയ് വളരെ നിഷ്‌കളങ്കമായി അഭിനയിച്ചിരിയ്ക്കുന്നു എന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.

English summary
Vijay's Mother Shobha about his silents
Please Wait while comments are loading...

Malayalam Photos

Go to : More Photos