200 കോടി സ്വന്തമാക്കി ഇളയദളപതി വിജയിയുടെ മരണമാസ്, ഫ്രാന്‍സിലും റെക്കോര്‍ഡിട്ട് ബിഗില്‍

ഇളയദളപതി വിജയ് നായകനായി അഭിനയിക്കുന്ന സിനിമകള്‍ വര്‍ഷത്തില്‍ ഒരെണ്ണം എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ദീപാവലിയ്ക്ക് എത്തിയ സര്‍ക്കാര്‍ എന്ന സിനിമയ്ക്ക് ശേഷം ഇക്കൊല്ലത്തെ ദീപാവലിയ്ക്കാണ് വിജയിയുടേതായി ഒരു സിനിമ എത്തുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയ ബിഗില്‍ ആണ് അടുത്തിടെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രം.

ഒക്ടോബര്‍ 25 ന് റിലീസ് ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. അതിവേഗം ബോക്‌സോഫീസ് നിറച്ച് കൊണ്ടിരിക്കുന്ന സിനിമയ്ക്ക് കേരളത്തിലും വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ ഫ്രാന്‍സിലും പുതിയ റെക്കോര്‍ഡുകള്‍ രേഖപ്പെടുത്തിയിരിക്കുകയാണ് വിജയ്.

  ബിഗില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

ഫ്രാന്‍സില്‍ നിന്നും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന തമിഴ് ചിത്രമായി ബിഗില്‍ മാറി കഴിഞ്ഞിരിക്കുകയാണ്. ഞായാറാഴ്ചയായിരുന്നു ഏറ്റവും കൂടുതല്‍ കളക്ഷന്‍ സിനിമയ്ക്ക് ലഭിച്ചത്. ഇതോടെ ബിഗില്‍ ഫ്രാന്‍സില്‍ നിന്നും കണ്ടവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞു. രജനികാന്ത്, അജിത്ത്, സൂര്യ എന്നിവരുടെ ഒക്കെ സിനിമകള്‍ ഇക്കൊല്ലം റിലീസിനെത്തിയെങ്കിലും അവര്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയും നേട്ടങ്ങളുമാണ് വിജയ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ബോക്‌സോഫീസ് കളക്ഷനിലും ബിഗില്‍ അതിശയിപ്പിക്കുകയാണ്.

 ബിഗില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

അതിവേഗം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമ ആദ്യ അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇരുന്നൂറ് കോടിയും സ്വന്തമാക്കിയെന്നാണ് അറിയുന്നത്. ഇതോടെ മൂന്ന് തവണ 200 കോടി സിനിമകള്‍ നേടിയ താരമായി വിജയ് മാറി. നേരത്തെ മെര്‍സല്‍, സര്‍ക്കാര്‍ എന്നീ സിനിമകളായിരുന്നു ഈ നേട്ടത്തിന് അര്‍ഹമാക്കിയ മറ്റ് രണ്ട് സിനിമകള്‍. മെര്‍സലിന് ശേഷം ആറ്റ്‌ലിയും വിജയിയും ഒന്നിച്ച ചിത്രമാണ് ബിഗില്‍ എന്നുള്ളതും ശ്രദ്ധേയമാണ്. ഓരോ ദിവസം കഴിയുംതോറും ബോക്‌സോഫീസില്‍ വലിയൊരു കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

 ബിഗില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

മലേഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ വിദേശ വിപണികളിലും ബിഗില്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. റിലീസ് ചെയ്ത ദിവസങ്ങളില്‍ 60 കോടിയോളം രൂപയായിരുന്നു തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ബിഗിലിന് ലഭിച്ചത്. ആദ്യ വീക്കെന്‍ഡ് കഴിയുമ്പോള്‍ 142 കോടിയോളം സിനിമയ്ക്ക് ലഭിച്ചു. നിലവില്‍ 202 കോടിയാണ് സിനിമയുടെ ടോട്ടല്‍ തുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും മനസിലാവുന്നത്. അതില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം ആദ്യ അഞ്ച് ദിവസത്തിനുള്ളില്‍ 85 കോടിയോളം രൂപയായിരുന്നു ലഭിച്ചത്.

Recommended Video

Vijay movie Bigil collects 100 crores in three days | FilmiBeat Malayalam
  ബിഗില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

കേരളത്തിലും ഗംഭീര പ്രകടനമാണ് ബിഗില്‍ കാഴ്ച വെക്കുന്നത്. ആദ്യ വീക്കെന്‍ഡില്‍ പത്ത് കോടി രൂപയോളം ലഭിച്ചെന്നും അനൗദ്യോഗിക കണക്കുകളുണ്ട്. റിലീസ് ദിവസം ഈ വര്‍ഷം കേരളത്തില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ സ്വന്തമാക്കുന്ന രണ്ടാമത്തെ സിനിമയായിട്ടും ബിഗില്‍ മാറിയെന്നാണ് അറിയുന്നത്. ലൂസിഫറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മമ്മൂട്ടി ചിത്രം മധുരരാജയെ മൂന്നാം സ്ഥാനത്തേക്ക് തള്ളികൊണ്ടാണ് ബിഗില്‍ രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 180 കോടിയോളം മുതല്‍ മുടക്കി ഒരുക്കിയിരിക്കുന്ന ബിഗില്‍ ബോളിവുഡ് സിനിമകളെയും വെല്ലുന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X