ആരാധകരെ ഒന്നടങ്കം നിരാശരാക്കി ഇളയദളപതിയുടെ ആ തീരുമാനം! കാണാം

By Midhun

ഇളയദളപതി വിജയുടെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വലിയ സ്വീകരണമാണ് വിജയ് ചിത്രങ്ങള്‍ക്ക് ലഭിക്കാറുളളത്. പ്രണയചിത്രങ്ങളിലൂടെ തുടങ്ങിയ നടന്‍ മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് നിരവധി ആരാധകരെ നേടിയത്.

ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയിലുളള ഡാന്‍സ് നമ്പറുകളും പഞ്ച് ഡയലോഗുകളുമൊക്കെ വിജയ് ചിത്രങ്ങളിലെ പതിവ് കാഴ്ചകളാണ്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കാറുളളൂവെങ്കിലും ഇളയദളപതിയുടെ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അടുത്തിടെ വിജയ് എടുത്തൊരു തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്.

ഇളയദളപതിയുടെ സിനിമകള്‍

ഇളയദളപതിയുടെ സിനിമകള്‍

പ്രണയനായകനായി തുടങ്ങിയ വിജയ് മാസ് എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് ആരാധകരുടെ മനസ് കീഴടക്കിയിരുന്നത്.വിജയ് ചിത്രങ്ങള്‍ വരുമ്പോഴെല്ലാം തന്നെ വലിയ ആവേശമാണ് ആരാധകര്‍ കാണിക്കാറുളളത്. ആഘോഷ സീസണുകളിലാണ് വിജയുടെ ചിത്രങ്ങളെല്ലാം തന്നെ പതിവായി പുറത്തിറങ്ങാറുളളത്. സിരീയസ് ചിത്രങ്ങള്‍ ചെയ്യാതെ എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ജനപ്രിയ ചിത്രങ്ങള്‍ങ്ങളാണ് വിജയ് മിക്കപ്പോഴും ചെയ്യാറുളളത്. അറ്റലീ സംവിധാനം ചെയ്ത മെര്‍സല്‍ എന്ന ചിത്രമായിരുന്നു വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. തെറി എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിജയ് അറ്റ്‌ലീ കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രമായിരുന്നു മെര്‍സല്‍.

മെര്‍സലിന്റെ വിജയം

മെര്‍സലിന്റെ വിജയം

സാമൂഹിക പ്രാധാന്യമുളള ഒരു വിഷയം പറഞ്ഞ മെര്‍സല്‍ മാസ് ചേരുവകള്‍ ചേര്‍ത്തായിരുന്നു ഒരുക്കിയിരുന്നത്. വിജയ് ചിത്രങ്ങളില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നതെല്ലാം ക്യത്യമായ അളവില്‍ ചേര്‍ത്ത് അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു മെര്‍സല്‍. മികച്ചൊരു കഥയുടെ പിന്‍ബലത്തോടെ അതിഗംഭീരമായിട്ടായിരുന്നു അറ്റ്‌ലീ ഈ ചിത്രം ഒരുക്കിയിരുന്നത്. വിജയ് മൂന്ന് വേഷങ്ങളിലെത്തിയ ചിത്രത്തിന് വന്‍വരവേല്‍പ്പായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. വിജയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായി മാറിയ ചിത്രം കൂടിയായിരുന്നു മെര്‍സല്‍.

മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം

മികച്ചൊരു പ്രമേയം പറഞ്ഞ ചിത്രം

ഹോസ്പിറ്റല്‍ മാഫിയകളുടെ കളളത്തരവും തട്ടിപ്പുകളുമെല്ലാം തുറന്നു കാണിച്ചൊരു ചിത്രം കൂടിയായിരുന്നു മെര്‍സല്‍. നരേന്ദ്ര മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി സംവിധാനത്തെയും ഡിജിറ്റല്‍ ഇന്ത്യയെയും കുറിച്ചെല്ലാം ചിത്രം വിമര്‍ശിച്ചിരുന്നു. സാധാരണയൊരു മാസ് ചിത്രമെന്നതിലുപരി ഒട്ടനവധി സാമൂഹിക പ്രാധാന്യമുളള വിഷയങ്ങള്‍ കൈകാര്യം ചെയ്ത സിനിമ കൂടിയായിരുന്നു മെര്‌സല്‍. സാമന്ത,കാജല്‍ അഗര്‍വാള്‍,നിത്യ മേനോന്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ വിജയുടെ നായികമാരായി എത്തിയിരുന്നത്.

അടുത്ത സിനിമ

അടുത്ത സിനിമ

മെര്‍സലിന്റെ വന്‍വിജയത്തിനു ശേഷം എ.ആര്‍ മുരുകദോസിന്റെ പുതിയ ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. തുപ്പാക്കി, കത്തി എന്ന ചിത്രങ്ങള്‍ക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന സിനിമയാണിത്. വിജയുടെ കരിയറിലെ രണ്ട് മികച്ച ചിത്രങ്ങളായിരുന്നു മുരുകദോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ കത്തി,തുപ്പാക്കി എന്നീ ചിത്രങ്ങള്‍

ദളപതി 62

ദളപതി 62

എആര്‍ മുരുകദോസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ദളപതി 62. ഇത്തവണ ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നൊരു ചിത്രവുമായാണ് വിജയ് ഇത്തവണയും എത്തുന്നതെന്നാണ് അറിയുന്നത്. കീര്ത്തി സുരേഷാണ് വിജയുടെ പുതിയ ചിത്രത്തില്‍ നായികയായി എത്തുന്നത്. മെര്‍സലിനു സംഗീതമൊരുക്കിയ എആര്‍ റഹ്മാന്‍ തന്നെയാണ് വിജയുടെ പുതിയ ചിത്രത്തിനു വേണ്ടിയും സംഗീതമൊരുക്കുന്നത്. സാമൂഹിക പ്രാധാന്യമുളള വിഷയങ്ങള്‍ മാസ് ചേരുവകള്‍ ചേര്‍ത്ത് ഒരുക്കാറുളള എആര്‍ മുരുകദോസില്‍ നിന്നും അത്തരമൊരു ചിത്രമാണ് ഇത്തവണയും സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്.

ആരാധകരെ നിരാശരാക്കി വിജയ്

ആരാധകരെ നിരാശരാക്കി വിജയ്

ഇത്തവണ വിജയ് എടുത്ത ഒരു തീരുമാനം ആരാധകരെ ഒന്നടങ്കം നിരാശരാക്കിയിരിക്കുകയാണ്. ഇളയദളപതി ആരാധകര്‍ മൂന്ന് മാസത്തോളമായി കാത്തിരിക്കുന്നൊരു ആഘോഷം വിജയ് വേണ്ടെന്നു വെച്ചതോടെയാണ് ആരാധകര്‍ ഒന്നടങ്കം നിരാശയിലായിരിക്കുന്നത്. ഇത്തവണ പിറന്നാള്‍ ആഘോങ്ങള്‍ വേണ്ടായെന്നാണ് ഇളയദളപതി അറിയിച്ചിരിക്കുന്നത്. ജൂണ്‍ 22നാണ് വിജയുടെ 44ാം പിറന്നാള്‍ വരുന്നത്. വിജയുടെ പിറന്നാളിനായി കുറച്ചുകാലം മുന്‍പേ ആരാധകര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെങ്കിലും ഇളയദളപതിയുടെ തീരുമാനത്തില്‍ ആരാധകര്‍ ഒന്നടങ്കം സങ്കടത്തിലായിരിക്കുകയാണ്

ആഘോഷം വേണ്ടെന്ന് ഇളയദളപതി

ആഘോഷം വേണ്ടെന്ന് ഇളയദളപതി

തൂത്തുക്കൂടി സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പിറന്നാളോഘോഷം വേണ്ടെന്ന് വിജയ് ആരാധകരെ അറിയിച്ചിരിക്കുന്നത്. നേരത്തെ തൂത്തുക്കുടിയില്‍ ആരെയും അറിയിക്കാതെയുളള വിജയുടെ അപ്രതീക്ഷിത സന്ദര്‍ശനം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വെടിവെയ്പ്പില്‍ മരിച്ച ആളുകളുടെ കുടുംബത്തെ ആശ്വസിപ്പിച്ചും അവരെ സഹായിച്ചുമാണ് വിജയ് മാതൃകയായത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X