വിജയ് യുടെ മാരിസന്‍
എ ആര്‍ മുരുകദോസ് സ്വിധാനം ചെയ്ത 'കത്തി' എന്ന ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുകയാണ് വിജയ് ആരാധകര്‍. ദീപാവലിയ്ക്ക് റിലീസാകുന്ന കത്തി പൂര്‍ത്തിയാക്കിയാല്‍ വിജയ് അടുത്ത ചിത്രത്തിലേക്ക് കടക്കും.
'ഇംസൈ അരസന്‍ ഇരുപത്തിമൂന്നാം പുലികേശി' പോലുള്ള മെഗാഹിറ്റ് ചിത്രമൊരുക്കിയ ചിമ്പു ദേവനാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് 'മാരിസന്‍' എന്ന പേരിട്ടതായി റിപ്പോര്‍ട്ടുകള്‍.

ആദ്യകാല നായിക ശ്രീദേവിയ്‌ക്കൊപ്പം ശ്രുതി ഹസനും ഹന്‍സിക മോട്ടുവാണിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഒപ്പം കന്നഡ നടന്‍ സുദീപും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.
കേരളമാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനെന്നതാണ് വിജയ് യുടെ മലയാളി ആരാധകരെ സുഖിപ്പിക്കുന്ന മറ്റൊരു വാര്‍ത്ത. ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ചാലക്കുടിയാണത്രെ. ഒക്ടോബര്‍ പകുതിയോടെ ചിത്രീകരണം ആരംഭിയ്ക്കുന്ന മാരിസന്‍ പൂര്‍ണമായും ഒരു കുടുംബ ചിത്രമായിരിക്കും.


Click it and Unblock the Notifications