ദളപതി 63യ്ക്ക് ശേഷം വിജയ് മോഹന്‍ രാജയ്‌ക്കൊപ്പം! തുറന്നുപറഞ്ഞ് സംവിധായകന്‍! കാണൂ
വിജയുടെ ദളപതി 63 റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സലിനു ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
അതേസമയം ദളപതി 63യ്ക്കു ശേഷമുളള വിജയ് ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. അറ്റ്‌ലീ ചിത്രത്തിനു ശേഷം സംവിധായകന്‍ മോഹന്‍രാജയുടെ സിനിമയിലാണ് വിജയ് അഭിനയിക്കുകയെന്നാണ് അറിയുന്നത്.

വേലായുധം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. 2011ല്‍ പുറത്തിറങ്ങിയ വേലായുധം വിജയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായിരുന്നു. ഏട്ട് വര്‍ഷത്തിനു ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മോഹന്‍രാജ തന്നെയായിരുന്നു ഇക്കാര്യം ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് വെളിപ്പെടുത്തിയത്.
സിനിമയുടെ തിരക്കഥാ രചന പുരോഗമിക്കുന്നുവെന്നും വിജയ് ആണ് തന്റെ അടുത്ത പടത്തിലെ നായകനെന്നുമാണ് മോഹന്‍രാജ തുറന്നുപറഞ്ഞത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം അവസാനത്തോടെയാവും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയെന്നും അറിയുന്നു. അതേസമയം വിജയ് ചിത്രത്തിനു പുറമെ ജയം രവിയെ നായകനാക്കിയുളള തനി ഒരുവന്‍ 2ഉം മോഹന്‍രാജ ഒരുക്കുന്നുണ്ട്.


Click it and Unblock the Notifications











