അറ്റ്‌ലിയുടെ ചിത്രത്തില്‍ വിജയ് നായകന്‍
'രാജാധി റാണി' എന്ന ആദ്യ ചിത്രത്തിലൂടെ മികച്ച സംവിധായകന്‍ എന്ന പേരെടുത്തയാളാണ് 27 കാരനായ അറ്റ്‌ലി. ആര്യയെയും നയന്‍താരയെയും നസ്‌റിയ നസീമിനെയും ജയ് യെയും പ്രധാന കഥാപാത്രങ്ങളാക്കി അറ്റ്‌ലി ഒരുക്കിയ രാജറാണി പോയ വര്‍ഷം തമിഴകത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായിരുന്നു.
അറ്റ്‌ലി തന്റെ രണ്ടാാമത്തെ ചിത്രത്തിലേക്കു കടക്കുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷയോടെയാണ് തമിഴകം സ്വീകരിച്ചത്. അതിലും ഒരു സുഖമുള്ള വാര്‍ത്തയുണ്ട്. അറ്റലിയുടെ രണ്ടാമത്തെ ചിത്രത്തില്‍ നായകനായി എത്തുന്നത് സാക്ഷാല്‍ ഇളയദളപതി വിജയ് ആണത്രെ.

വിജയ് യെ നായകനാക്കി ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് അറ്റലിയുടെ സ്വപ്‌നമായിരുന്നു. വിജയ് യുടെ കടുത്ത ആരാധകന്‍കൂടെയായ അറ്റ്‌ലി, പ്രശസ്ത സംവിധായകനായ ശങ്കറിന്റെ അസോസിയേറ്റ് കൂടെയായിരുന്നു. 'നന്‍പന്‍' എന്ന ചിത്രത്തില്‍ വിജയ്‌ക്കൊപ്പം അറ്റ്‌ലി പ്രവര്‍ത്തിച്ചിട്ടുണ്ട്
വിജയ് യുടെ 'തുപ്പാക്കി' എന്ന ചിത്രം നിര്‍മിച്ച എസ് താനുവാണ് അറ്റ്‌ലി സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രവും നിര്‍മിക്കുന്നത്. അനിരുദ്ധിന്റേയാണ് സംഗീതം. മുരുകദോസിന്റെ കത്തി പൂര്‍ത്തിയാക്കിയ ശേഷം ചിമ്പുദേവന്റെ ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ഇതിന് ശേഷം അറ്റ്‌ലിയുടെ പ്രൊജക്ട് ആരംഭിയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











