നടന്‍ വിജയിയുടെ മരുമകള്‍ വിവാഹിതയായി! താരസഹോദരനുമായിട്ടുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തായി
നടന്‍ വിജയ് തന്റെ ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ആഘോഷിച്ച അതേ ദിവസം മരുമകളുടെ വിവാഹവും കഴിഞ്ഞിരിക്കുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പാണ് ഇളയദളപതി വിജയിയുടെ മരുമകള്‍ സ്‌നേഹ ബ്രിട്ടോയുടെ വിവാഹത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. നടന്‍ അഥര്‍വയുടെ ഇളയസഹോദരന്‍ ആകാശ് മുരളിയാണ് വരന്‍.
ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ഡിസംബറില്‍ ഇവരുടെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇപ്പോഴിതാ സ്‌നേഹയുടെയും ആകാശിന്റെയും വിവാഹം കഴിഞ്ഞെന്നുള്ള പുതിയ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ആഗസ്റ്റ് 24 ന് ഒരു റിസോര്‍ട്ടില്‍ വച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വിവാഹിതരാവാനായിരുന്നു താരങ്ങള്‍ തീരുമാനിച്ചിരുന്നത്.

Recommended Video
ഇപ്പോള്‍ വിവാഹത്തിനിടെയുള്ള ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയലൂടെ പുറത്ത് വന്നിരിക്കുകയാണ്. കുടുംബാംഗങ്ങളെല്ലാം വിവാഹവിരുന്നതിനിടെ നവതാരദമ്പതിമാര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതാണ് ലീക്കായ ചിത്രങ്ങളിലുള്ളത്. മറ്റൊരു ചിത്രത്തില്‍ നീല നിറമുള്ള കോട്ടും സ്യൂട്ടിലും നില്‍ക്കുന്ന നടന്‍ അഥര്‍വയുമുണ്ട്. ഡിസംബറില്‍ നടത്തിയ വിവാഹനിശ്ചയത്തിലും വിജയിയുടെ സാന്നിധ്യമുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് താരമെത്തിയിരുന്നോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. ഇതുവരെയും കുടുംബാംഗങ്ങള്‍ വിവാഹത്തിന്റെയോ റിസപ്ഷന്റെയോ ചിത്രങ്ങള്‍ പുറത്ത് വിട്ടിട്ടില്ലെന്നുള്ളതാണ് മറ്റൊരു കാര്യം.
സിംഗപൂരില്‍ നിന്നും പഠിക്കുന്നതിനിടെയായിരുന്നു സ്‌നേഹയും ആകാശും കണ്ടുമുട്ടിയതെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. സൗഹൃദം പിന്നീട് പ്രണയമാവുകയായിരുന്നു. രണ്ട് മതത്തില്‍ പെട്ടവരായിരുന്നതിനാല്‍ തുടക്കത്തില്‍ ഈ ബന്ധത്തിന് കുടുംബം സമ്മതിച്ചിരുന്നില്ല. പിന്നീട് എല്ലാവരും സമ്മതമറിയിക്കുകയായിരുന്നു. സോവ്യര്‍ ബ്രിട്ടോയുടെ മകളാണ് സ്‌നേഹ. നിലവില്‍ വിജയിയുടെ മാസ്റ്റര്‍ എന്ന സിനിമ നിര്‍മ്മിക്കുന്നത് ബ്രിട്ടോയാണ്.


Click it and Unblock the Notifications











