Just In
- 29 min ago
നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്
- 3 hrs ago
ഒരു സീരിയല്‍ നടിക്ക് കിട്ടിയ അവാര്‍ഡ് പോലെ മാത്രമേ എന്റെ അവാര്‍ഡിനെ കണ്ടിട്ടുള്ളു; മനസ് തുറന്ന് സുരഭി ലക്ഷ്മി
- 3 hrs ago
പൃഥ്വിയും സുപ്രിയയും വീണ്ടും പറ്റിച്ചു, അലംകൃതയെ തിരക്കി ആരാധകര്‍, ചിത്രം വൈറലാവുന്നു
- 4 hrs ago
അടുക്കളയ്ക്ക് വേണ്ടി നിമിഷയെ കഷ്ടപ്പെടുത്തിയതിന് കണക്കില്ല; സംവിധായകന് തുറന്ന് പറയുന്നു
Don't Miss!
- News
കര്‍ഷക പ്രക്ഷോഭം സംഘര്‍ഷത്തില്‍ മുങ്ങി; ട്രാക്ടറുകള്‍ തടഞ്ഞു, ദില്ലി മെട്രോ സ്റ്റേഷനുകള്‍ അടച്ചു
- Sports
IND vs ENG: ഇംഗ്ലണ്ടിന്റെ വരവ് തയ്യാറായിത്തന്നെ, ഇന്ത്യ വിയര്‍ക്കും- ജയവര്‍ധനെയുടെ മുന്നറിയിപ്പ്
- Finance
സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Automobiles
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അമ്മയുടെ മകൾ തന്നെ, മകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീന, നൈനിക പുതിയ ചിത്രം വൈറലാകുന്നു
മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള നടിയാണ് മീന. ബാലതാരമായി സിനിമയിലെത്തിയ മീന പിന്നീട് നായികയായും തിളങ്ങുകയായിരുന്നു. അമ്മ മീനയെ പോലെ തന്നെയാണ് മകൾ നൈനികയും. തെറി എന്ന ഒറ്റ വിജയ് ചിത്രത്തിലൂടെയാണ് നൈനിക പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. പിന്നീട് സിനിമയിൽ കണ്ടില്ലെങ്കിലും ആ ഒറ്റ ചിത്രം മതി ഇന്നും കുഞ്ഞ് നൈനികയെ പ്രേക്ഷകർക്ക് ഓർമിക്കാൻ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മീനയുടേയും മകളുടേയും ചിത്രങ്ങളാണ്. മീന തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്. തെറിയിലെ വിജയ് യുടെ കുഞ്ഞ് മകളല്ല ഇന്നത്തെ നൈനിക.
മീന തന്നെയാണ് മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് നൈനികയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കുന്നത്. മകൾ മീനയെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. രണ്ട് ചിത്രങ്ങളാണ് മീന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചരിക്കുന്നത്. നൈനികയ്ക്കും മീനയ്ക്കുമൊപ്പം അമ്മ രാജമല്ലികയുമുണ്ട്. നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് .മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്.
ഇതിന് മുൻപും മീനയുടേയും മകളുടേയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. നടി തന്നെയായിരുന്നു ആ ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മീനയുടെ ബാല്യകാലത്തെ ചിത്രത്തിനോടൊപ്പമായിരുന്നു നൈനികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. അമ്മയുടേയും മകളുടേയും ചിത്രം കണ്ട് പ്രേക്ഷകർ അക്ഷരം പ്രതി ഞെട്ടിയിരുന്നു. മീനയെ പോലെ തന്നെയാണ് കുഞ്ഞ് നൈനിക എന്നാണ് ചിത്രം കണ്ടതിന് ശേഷം ആരാധകർ പറയുന്നത്.
ബാലതാരമായി സിനിമയിലെത്തി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കവർന്ന നായികയാണ് മീന. വിവാഹശേഷം സിനിമ വിട്ട നടി മികച്ച ചിത്രങ്ങളിലൂടെ മടങ്ങി വരുകയായിരുന്നു. മീനയെ പോലെ തന്നെയായിരുന്നു മകളുടേയും സിനിമ അരങ്ങേറ്റം. തെറി എന്ന വിജയ് ചിത്രത്തിലൂടെയായിരുന്നു നൈനികയുടേയും സിനിമ പ്രവേശനം. വിജയുടെ മകളായിട്ടായിരുന്നു എത്തിയിരുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ നൈനികയ്ക്ക് കഴിഞ്ഞിരുന്നു. എന്നാൽ പിന്നീട് താരപുത്രി സിനിമയിൽ തുടർന്നിരുന്നില്ല.
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മീന മലയാളത്തിൽ എത്തുന്ന ചിത്രമാണ് ദൃശ്യം2. മോഹൻലാൽ- ജീത്തു ജോസ്ഫ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗത്തിലും നടി ഉണ്ടായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ് കുട്ടിയുടെ ഭാര്യയായിട്ടാണ് മീന രണ്ടാം ഭാഗത്തിലും എത്തുന്നത്. ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്.