പുലിയില്‍ വമ്പന്‍ നഷ്ടം, വിതരണക്കാര്‍ നഷ്ടം നികത്താന്‍ വിജയ് യെ നേരിട്ട് ചെന്ന് കണ്ടു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിജയ് യുടെ പുലി. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ പ്രതീക്ഷച്ചത്ര വിജയവും ഉണ്ടായില്ല. 118 കോടി മുടക്കി നിര്‍മ്മിച്ച പുലിയക്ക് ഇപ്പോള്‍ മുടക്ക് മുതല്‍ പോലും ലഭിച്ചിട്ടില്ലെന്നതാണ് വാസ്തവം.
തമിഴ് നാട്ടില്‍ വിതരണക്കാര്‍ക്ക് 7.5 കോടിയാണ് നഷ്ടം വന്നിരിക്കുന്നത്. മുടക്ക് മുതല്‍ പോലും തിരിച്ച് കിട്ടാത്തതുക്കൊണ്ട് തന്നെ ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് വലിയൊരു തിരിച്ചടിയായിരിക്കുകയാണ്.

ഇപ്പോഴിതാ വിതരണക്കാര്‍ക്കുണ്ടായ നഷ്ടം നികത്താന്‍ വിതരണക്കാര്‍ നേരിട്ട് ചെന്ന് വിജയ് യിനെ കാണുകയുണ്ടായി. അറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ പുലിയ്ക്ക് ഉണ്ടായ നഷ്ടം നികത്തുമെന്നുമാണ് ഇപ്പോള്‍ തമിഴകത്ത് നിന്നും കേള്‍ക്കുന്നത്.
എന്തായലും 118 കോടിയില്‍ നിര്‍മ്മിച്ച പുലിയുടെ ഇപ്പോഴത്തെ ബോക്‌സ് ഓഫീസ് കളക്ഷന്‍ 89 കോടിയാണ്. മുമ്പ് സുറ എന്ന ചിത്രത്തിലും പുലിയ്ക്ക് സംഭവിച്ചത് പോലെ ഒരു തിരിച്ചടിയുണ്ടായിട്ടുണ്ട്.


Click it and Unblock the Notifications











