»   » വിജയ് യുടെ പുലിയുടെ റിലീസ് മാറ്റി; എന്താ കാരണം?

വിജയ് യുടെ പുലിയുടെ റിലീസ് മാറ്റി; എന്താ കാരണം?

Posted By:
Subscribe to Filmibeat Malayalam

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ പുലി എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരകിയ്ക്കുകയാണ്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇറങ്ങിയതോടെ ആ ആവേശം കൂടി. എന്നാല്‍ ആരാധകര്‍ക്കൊരു ദുഖവാര്‍ത്ത.

വിജയ് ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന പുലി എന്ന ചിത്രത്തിന്റെ റിലീസിങ് മാറ്റി. ചിത്രത്തിന്റെ നിര്‍മാണക്കമ്പനിയായ എസ്‌കെടി സ്റ്റുഡിയോയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് റിലീസ് മാറ്റിയ കാര്യം അറിയിച്ചത്. അതേ സമയം, റിലീസ് മാറ്റിയ കാര്യം മാത്രമേ പറഞ്ഞിട്ടുള്ളൂ, അതിനുള്ള കാരണം ബാനര്‍ വ്യക്തമാക്കുന്നില്ല.

puli

സെപ്റ്റംബര്‍ 17 ന് വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് പുലി റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍ പുതിയ വാര്‍ത്തകള്‍ പ്രകാരം ഒക്ടോബര്‍ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി ബാഹുബലിയ്ക്ക് സമാനമായിരിക്കും എന്നാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത. വിജയ് വ്യത്യസ്തമായ രണ്ട് ഗെറ്റപ്പിലെത്തുന്ന ചിത്രത്തില്‍ ശ്രീദേവി, ശ്രുതി ഹസന്‍, അന്‍സിക മോട്ടുവാണി, സുദീപ് തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
A tweet from the official Twitter handle of SKT Studios the banner which has bankrolled the Chimbudevan directed mega-budget fantasy adventure flick says that ‘Puli’ theatrical release has been postponed to October 1.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam