ടീസറിനു പിന്നാലെ, പുലിയുടെ കഥയും ലീക്കായി?

By Aswini

ഇള ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ഏറെ സസ്‌പെന്‍സോടു കൂടെയാണ് ഒരുക്കുന്നത്. എന്നാല്‍ ഓരോ ഘട്ടത്തിലും ചിത്രത്തിന്റെ സസ്‌പെന്‍സ് ലീക്കാകുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് വിജയ് യുടെ ചിത്രത്തിലെ ഗെറ്റപ്പ് ലീക്കായത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെ ചിത്രത്തിന്റെ ആദ്യ ടീസറും ലീക്കായി. ഇപ്പോള്‍ കേള്‍ക്കുന്നു, ചിത്രത്തിന്റെ കഥയും ലീക്കായി എന്ന്.

ഇന്റര്‍നെറ്റിലൂടെ പുലിയുടെ കഥ ലീക്കായെന്നാണ് വാര്‍ത്തകള്‍. ബി.സി 1500 നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. അക്കാലത്തെ ഒരു രാഞ്ജിയായാണ് ശ്രീദേവി എത്തുന്നത്. കിച്ച സുദീപ് ആണ് ശ്രീദേവിയുടെ എതിരാളി. രാജ്യം കീഴടക്കി ശ്രീദേവിയുടെ മകള്‍ ഹന്‍സികയെ സ്വന്തമാക്കുകയാണ് സുദീപിന്‍െ ആഗ്രഹം. സുദീപില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രീദേവി, പ്രഭുവിന്‍െ സഹായം തേടുകയും, അങ്ങനെ ടൈം ട്രാവല്‍ വഴി 2015 ലെത്തി വിജയ യെ പുതിയ കമാന്‍ഡറായി ആ രാജ്യത്തേക്ക് കൊണ്ടു വരുകയും ചെയ്യുന്നതാണ് പുലിയുടെ പ്രമേയം.

Puli

അതേ സമയം ഇക്കാര്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. പുതിയ കാലവും പഴയ കാലവും ചിത്രത്തിലുണ്ടാവും. ശ്രീദേവിയെയും ഹന്‍സികയെയും കൂടാതെ ശ്രുതി ഹസനും ചിത്രത്തിലെ നായിക നിരയിലുണ്ട്. ഒരു ഫാന്റസി മൂടിലാണ് ചിത്രമൊരുക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ടീസര്‍ ലീക്കായതും വാര്‍ത്തയായിരുന്നു. ജൂണ്‍ 22 ന് പുലര്‍ച്ചെ വിജയ്ക്ക് പിറന്നാള്‍ സമ്മാനമായി റിലീസ് ചെയ്യാനിരുന്ന ടീസര്‍, തലേദിവസം രാത്രി ഇന്റര്‍നെറ്റില്‍ പ്രചരിച്ചത് അണിയറപ്രവര്‍ത്തകരെയും ഞെട്ടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു മലയാളി വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്തായാലും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുലി സെപ്റ്റംബര്‍ 17 ന് ഇറങ്ങുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X