വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
വിജയ് ഗ്ലാഡിയേറ്റര്‍ ലുക്കില്‍ എത്തുന്ന പുലിയുടെ ടീസര്‍ ഹിറ്റാകുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ വിജയിയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 21 നാണ് പുറത്തിറങ്ങിയത്. ഇതുവരെ ചിത്രത്തിന്റെ ടീസര്‍ യൂടൂബിലൂടെ കണ്ട് കഴിഞ്ഞത് ആറ് മില്ല്യണ്‍ ആളുകളാണ്.
സെപ്തംബര്‍ 17നാണ് ചിത്രം തിറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. ഹന്‍സികയും ശ്രുതി ഹാസനും നായികമാരായി എത്തുന്ന ചിത്രത്തില്‍ ശ്രീദേവി ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
കത്തി എന്ന ചിത്രത്തിന്റെ വമ്പന്‍ ഹിറ്റിന് ശേഷം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുലി. ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി 48 മണിക്കൂര്‍ കൊണ്ട് രണ്ട് മില്ല്യണ്‍ ആള്‍ക്കാരായിരുന്നു പുലിയുടെ ടീസര്‍ കണ്ടത്.

വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
വിജയ്ക്ക് പിറന്നാള്‍ സമ്മാനമായിട്ടാണ് ചിമ്പു ദേവന്റെ ഫാന്റസി ചിത്രമായ പുലിയുടെ ടീസര്‍ പുറത്തിറക്കിയത്. വിജയിയുടെ ആരാധകര്‍ക്ക് പുറമേ മലയാളത്തിലെ യുവ താരങ്ങളും, ആശംസകളുമായി രംഗത്തെത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവരായിരുന്നു താരങ്ങള്‍.

വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
പുലിയുടെ ടീസര്‍ ഒരു എനര്‍ജി നല്‍കുന്നു എന്നാണ് ബോളിവുഡ് താരം തരണ്‍ ആദര്‍ശ് പറഞ്ഞത്. വിയ്‌ക്കൊപ്പം ശ്രീദേവി തിരിച്ചു വന്നതിനെയും അദ്ദേഹം പ്രശംസിച്ചു.

വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
പുലിയുടെ ടീസര്‍ പുറത്തിറങ്ങിയതോടെ, ചിത്രം കാണാനുള്ള ആകാംക്ഷയും പ്രതീക്ഷയും കൂടി വരികയാണ്. സെപ്തംബര്‍ 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
വിജയിയുടെ റോയല്‍ ലുക്ക്, ശ്രീദേവിയുടെ തിരിച്ച് വരവ്, സുദീപിന്റെ വില്ലന്‍ ലുക്ക്, ഗ്ലാമര്‍ താരങ്ങളായ ഹന്‍സിക, ശ്രുതി ഹാസന്‍ എന്നിവരാണ് പുലിയുടെ ടീസറിനെ ഇത്രയും ഹിറ്റാക്കി മാറ്റിയത്. ഏറെ പ്രതീക്ഷയോടെ വിജയിയുടെ പുലിയുടെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
വിജയിയുടെ ഗ്ലാഡിയേറ്റര്‍ ലുക്ക് ; പുലിയുടെ ടീസര്‍ ഹിറ്റാകുന്നു
ഇതാണ് തമിഴകം നെഞ്ചേറ്റിയ, ലിങ്കയെയും രജനികാന്തിനെയും തോത്പിച്ച പുലിയുടെ റെക്കോഡ് ടീസര്‍. കാണൂ

Click it and Unblock the Notifications