»   »  പുലിയുടെ ട്രാക്ക് ലിസ്റ്റ് പുറത്തിറങ്ങി

പുലിയുടെ ട്രാക്ക് ലിസ്റ്റ് പുറത്തിറങ്ങി

Posted By: AkhilaKS
Subscribe to Filmibeat Malayalam


വിജയ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ പുലിയുടെ ട്രാക്ക് ലിസ്റ്റ് പുറത്തിറങ്ങി. ആഗസ്റ്റ് രണ്ടിനാണ് ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിങ് നടക്കുന്നത്. അതിന് മുന്നോടിയായി ദേവിശ്രീ പ്രസാദാണ് ഗാനത്തിന്റെ ട്രാക്ക് ലിസ്റ്റ് പുറത്ത് വിട്ടത്.

ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വിജയ്, ശ്രുതി ഹാസന്‍,ജാവേദ് അലി, പൂജ എ വി, ശങ്കര്‍ മഹാദേവന്‍, എം എം മാനസി, എം എല്‍ കാര്‍ത്തികേയന്‍, ചിന്മയ് എന്നിരാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

puli

വിജയിയും ശ്രുതി ഹാസനും ചേര്‍ന്ന് പാടുന്ന ഗാനത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതുവരെ 11 ലക്ഷം ആളുകളാണ് ഗാനത്തിന്റെ ടീസര്‍ യൂട്യൂബിലൂടെ മാത്രം കണ്ടുകഴിഞ്ഞത്.

ചിമ്പു ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചൈനീസ് സ്റ്റണ്ട് കൊറിയോ ഗ്രാഫറായ സാങ് ലിങ് ആഡാണ് ചിത്രത്തിന് വേണ്ടി സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത്. എസ് കെ ടി സറ്റുഡിയോ ബാനറില്‍ നിര്‍മ്മിക്കുന്ന പുലി ദീപാവലിക്കാണ് പ്രദര്‍ശനത്തിനെത്തുക.

English summary
Puli is an upcoming Tamil action-adventure fantasy film written and directed by Chimbu Deven.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam