മാസ്റ്ററിനും ബിഗിലിനും വിജയ്ക്ക് റെക്കോര്‍ഡ് പ്രതിഫലം!
തമിഴില്‍ തുടര്‍ച്ചയായ വിജയ ചിത്രങ്ങളുമായി മുന്നേറുന്ന താരമാണ് ദളപതി വിജയ്. നടന്റെതായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വിജയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ബിഗില്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. ബിഗിലിന് നടന്‍ റെക്കോര്‍ഡ് പ്രതിഫലമാണ് വാങ്ങിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ബിഗിലിനും പുതിയ ചിത്രമായ മാസ്റ്ററിനും വേണ്ടി നടന്‍ വാങ്ങിയ പ്രതിഫലം സംബന്ധിച്ച വിവരം പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീണ്ടും നടന്റെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയ് വാങ്ങിയ പ്രതിഫലത്തെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തുവന്നത്. ബിഗിലിന് 50 കോടിയോളം രൂപയും മാസ്റ്ററിന് 80 കോടിയോളം രൂപയും ദളപതി പ്രതിഫലം വാങ്ങിയതായി അറിയുന്നു.
2 ചിത്രങ്ങളില്‍ നിന്നായി 130 കോടിയോളം രൂപയാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ തമിഴ്‌നാട്ടില്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം വിജയ് തന്നെയാണ്. വിജയുടെ വീട്ടില്‍ ആദ്യത്തെ തവണ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. പിന്നാലെയാണ് രണ്ടാം തവണയും ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. ഇത്തവണ പ്രൊഹിബിഷന്‍ ഓര്‍ഡര്‍ മാറ്റുവാനും ലോക്കര്‍സ്, മുറികള്‍ തുടങ്ങിയവ സീല്‍ ചെയ്ത് നീക്കം ചെയ്യുവാന്‍ വേണ്ടിയാണ് വന്നതെന്ന് ഓഫീസേര്‍സ് വ്യക്തമാക്കിയിരുന്നു
അതേസമയം ദളപതിയുടെ എറ്റവും പുതിയ ചിത്രമായ മാസ്റ്റര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി വില്ലന്‍ വേഷത്തില്‍ എത്തുന്ന സിനിമയില്‍ മാളവികാ മോഹനാണ് നായിക. മാസ്റ്ററിലെ പുതിയ പാട്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തില്‍ ഒരുങ്ങിയ ഡപ്പാംകൂത്ത് പാട്ടാണ് മാസ്റ്ററിന്റെതായി പുറത്തിറങ്ങിയത്.
സമ്മര്‍ റിലീസായിട്ടാണ് വിജയ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. മാസ്റ്ററും തിയ്യേറ്ററുകളില്‍ വലിയ വിജയമാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍ കോളേജ് അധ്യാപകനായിട്ടാണ് സൂപ്പര്‍ താരം എത്തുന്നത്. 96താരം ഗൗരി കിഷന്‍, കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ് തുടങ്ങിയവരാണ് മാസ്റ്ററിലെ മറ്റു പ്രധാന താരങ്ങള്‍.


Click it and Unblock the Notifications