twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോപ്പി വിവാദത്തില്‍ വിജയ് ചിത്രത്തിന് തിരിച്ചടി! സര്‍ക്കാരിന്‌ വരുണിന്റെ തിരക്കഥയുമായി അടുത്ത സാമ്യം

    By Prashant V R
    |

    ദളപതി വിജയുടെ പുതിയ ചിത്രം സര്‍ക്കാരിനായി ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ദീപാവലി ദിനത്തിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ വരവ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് എല്ലാവരുമുളളത്.

    കൈനിറയെ ചിത്രങ്ങളുമായി ദിലീപ്! വടക്കന്‍ സെല്‍ഫി സംവിധായകന്റെ സിനിമയില്‍ നടനെത്തുമെന്ന് റിപ്പോര്‍ട്ട് കൈനിറയെ ചിത്രങ്ങളുമായി ദിലീപ്! വടക്കന്‍ സെല്‍ഫി സംവിധായകന്റെ സിനിമയില്‍ നടനെത്തുമെന്ന് റിപ്പോര്‍ട്ട്

    തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേ സമയമായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. സര്‍ക്കാര്‍ തിയ്യേറ്ററുകളിലെത്തുവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കവേ ചിത്രം വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്ന എഴുത്തുകാരന്റെ ആരോപണം വന്നതോടെ ആയിരുന്നു വിവാദങ്ങള്‍ തുടങ്ങിയത്‌. വരുണ്‍ രാജേന്ദ്രന്‍ എന്നയാളായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ രംഗത്തുവന്നിരുന്നത്. ഇപ്പോഴിതാ വരുണിന് പിന്തുണയുമായി റെറ്റേഴ്‌സ് യൂണിയന്‍ എത്തിയതോടെ വിജയ് ചിത്രം വീണ്ടും കുടുങ്ങിയിരിക്കുകയാണ്.

    സര്‍ക്കാര്‍ വിവാദം

    സര്‍ക്കാര്‍ വിവാദം

    തന്റെ സിനിമയുടെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു വരുണ്‍ രാജേന്ദ്രന്‍ നേരത്തെ രംഗത്തെത്തിയിരുന്നത്. തുടര്‍ന്ന് സര്‍ക്കാരിന്റെ സംവിധായകന്‍ എആര്‍ മുരുകദോസ് ഇക്കാര്യം നിഷേധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. സിനിമ പുറത്തിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേ ആയിരുന്നു വരുണ്‍ രാജേന്ദ്രന്റെ ആരോപണം. തുടര്‍ന്ന് തന്റെ തിരക്കഥ മുരുകദോസ് മോഷ്ടിച്ചുവെന്ന് ആരോപിച്ച് വരുണ്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

    സെന്‍ഗോളിന്റെ തിരക്കഥയുമായി സാമ്യം

    സെന്‍ഗോളിന്റെ തിരക്കഥയുമായി സാമ്യം

    വരുണിന്റെ സിനിമ സെന്‍ഗോളിന്റെ തിരക്കഥയുമായി സര്‍ക്കാരിന് അടുത്ത സാമ്യമാണുളളത് എന്നാണ് റൈറ്റേഴ്‌സ് യൂണിയന്‍ കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ വിവാദത്തില്‍ വരുണ്‍ രാജേന്ദ്രന് പിന്തുണ അറിയിച്ചുകൊണ്ടായിരുന്നു റൈറ്റേഴ്‌സ് യൂണിയന്‍ എത്തിയിരുന്നത്. 2007ല്‍ റെറ്റേഴ്‌സ് യൂണിയനില്‍ തന്റെ തിരക്കഥ വരുണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നു, അതേസമയം ദീപാവലി റിലീസായി സര്‍ക്കാര്‍ എത്താനിരിക്കെ വരുണ്‍ പരാതിയുമായി മുന്നോട്ട് പോയാല്‍ അത് ചിത്രത്തെ പ്രതികൂലമായി ബാധി്ക്കുമെന്നാണ് അറിയുന്നത്.

    റെെറ്റേഴ്‌സ് യൂണിയന്‍

    റെെറ്റേഴ്‌സ് യൂണിയന്‍

    അതിനാല്‍ റെെറ്റേഴ്‌സ് യൂണിയന്‍ പ്രസിഡണ്ടും നടനും സംവിധായകനുമായ കെ ഭാഗ്യരാജ് ഇരുകക്ഷികളുമായി സംസാരിച്ച് സമവായത്തിന് ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നവംബര്‍ ഏഴിന് വമ്പന്‍ റിലീസിയാട്ടാണ് സര്‍ക്കാര്‍ തിയ്യേറ്ററുകളിലേക്ക് എത്താനിരിക്കുന്നത്. ദളപതിയുടെ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്.

    വമ്പന്‍ റിലീസ്

    വമ്പന്‍ റിലീസ്

    ഇഫാര്‍ ഇന്റര്‍നാഷണലാണ് സര്‍ക്കാരിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 300ലധികം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രത്യേകം ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും സംഘടിപ്പിക്കുമെന്നും അറിയുന്നു. 1700നടുത്ത് പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് കേരളത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

    പാട്ടുകളും ടീസറും

    പാട്ടുകളും ടീസറും

    എഎര്‍ റഹ്മാന്‍ പാട്ടുകളൊരുക്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. വരലക്ഷ്മി ശരത്കുമാര്‍,യോഗി ബാബു,പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ടീസറും ആരാധകരില്‍ വലിയ ആവേശം ഉണ്ടാക്കിയിരുന്നു.

    പൂമരത്തിന് ശേഷം മിന്നിത്തിളങ്ങാന്‍ കാളിദാസ്! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ പോസ്റ്റര്‍ പുറത്ത്പൂമരത്തിന് ശേഷം മിന്നിത്തിളങ്ങാന്‍ കാളിദാസ്! അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവിന്റെ പോസ്റ്റര്‍ പുറത്ത്

    ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദിലീപ്! ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദിലീപ്! ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

    English summary
    vijay's sarkar movie contraversary
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X