മെര്‍സലിനു പിന്നാലെ പൊളിച്ചടുക്കാന്‍ ദളപതിയുടെ വരവ്! തരംഗമായി സര്‍ക്കാരിലെ ആദ്യ ഗാനം! കാണൂ
ഇളയദളപതിയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. മെര്‍സലിനു ശേഷമുളള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നുത്.
ദളപതി ചിത്രത്തിന്റെ വിശേഷങ്ങളറിയാന്‍ എല്ലാവരും വലിയ താല്‍പര്യം കാണിച്ചിരുന്നു. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ലൊക്കേഷന്‍ ചിത്രങ്ങളുമെല്ലാ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകള്‍ക്കും വലിയ ആകാംക്ഷകളോടെയായിരുന്നു എല്ലാവരും കാത്തിരുന്നത്. കാത്തിരിപ്പിന് വിരമാമിട്ട് ചിത്രത്തിലെ ആദ്യ പാട്ട് പുറത്തിറങ്ങിയിരിക്കുകയാണ്.

ആദ്യ പാട്ട്
സര്‍ക്കാരിലെ സിംതാങ്കാരന്‍ എന്നു തുടങ്ങുന്ന പാട്ടായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. മെര്‍സലിനു ശേഷം എആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീത മൊരുക്കിയിരിക്കുന്നത്. നാടന്‍ പാട്ടിന്റെ ഈണത്തിലാണ് റഹ്മാന്‍ സര്‍ക്കാരിലെ പാട്ട് ഒരുക്കിയിരിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ വിജയും നായിക കീര്‍ത്തി സുരേഷും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണിക്കുന്നുണ്ട്. ബംബാ ഭാഗ്യ, വിപിന്‍ അനേജ,അപര്‍ണ നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ പാട്ട് പാടിയിരിക്കുന്നത്.

ദീപാവലി റിലീസ്
ദീപാവലിക്കാണ് വിജയുടെ സര്‍ക്കാര്‍ പ്രദര്‍ശനത്തിനെത്തുന്നത്. ദളപതിയുടെ മുന്‍ ചിത്രം മെര്‍സലും ഇതേപോലെ കഴിഞ്ഞ വര്‍ഷത്തെ ദീപാവലി ദിനത്തിലായിരുന്നു പുറത്തിറങ്ങിയിരുന്നത്. വമ്പന്‍ റിലീസായിട്ടാകും വിജയുടെ പുതിയ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. ആരാധകരെയും സിനിമാ പ്രേമികളെയും ഒരേ പാലെ തൃപ്തിപ്പെടുത്തുന്ന ചിത്രമായിരിക്കും സര്‍ക്കാരെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

ടീസര്‍ പിന്നാലെ
ചിത്രത്തിന്റെ ടീസറിനായും വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നേരത്തെ വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു കിടിലന്‍ ടീസറാണ് സര്‍ക്കാരിന്റെതായി എല്ലാവരും പ്രതീക്ഷിക്കുന്നത്. സര്‍ക്കാരിന്റെ ടീസര്‍ അടുത്ത മാസം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

വമ്പന്‍ താരനിര
വിജയ്ക്കും കീര്‍ത്തിക്കും പുറമെ വമ്പന്‍ താരനിരയാണ് ദളപതിയുടെ സര്‍ക്കാരില്‍ അഭിനയിച്ചിരിക്കുന്നത്. നടന്‍ രാധാരവിയാണ് ചിത്രത്തില്‍ വിജയുടെ വില്ലനായി എത്തുന്നത്. രാധാ രവിക്കു പുറമെ പ്രേംകുമാര്‍,യോഗി ബാബു,പാപ്രി ഘോഷ്,വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുരുകദോസും വിജയും വീണ്ടും
എ.എര്‍ മുരുകദോസാണ് ഇളയദളപതിയുടെ സര്‍ക്കാറുമായി എത്തുന്നത്. തുപ്പാക്കി, കത്തി എന്നീ മെഗാഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം മുരുകദോസും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍. ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ഇത്തവണയും വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications