twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനികാന്ത്, കമല്‍ഹാസന്‍ ഇനി വിജയ്! തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് വിജയും? സര്‍ക്കാര്‍ പറയുന്നതിതാണ്!

    |

    Recommended Video

    രജനികാന്ത്, കമല്‍ഹാസന്‍ ഇനി വിജയ് | FilmiBeat Malayalam

    സിനിമാ താരങ്ങള്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് പതിവാണ്. തമിഴില്‍ താരരാജാക്കന്മാരായ കമല്‍ഹാസന്‍, രജനികാന്ത് എന്നിവര്‍ രാഷ്ട്രീയത്തിലേക്ക് നേരത്തെ ഇറങ്ങി കഴിഞ്ഞു. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി പ്രഖ്യാപിച്ച് കമല്‍ഹാസന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. രജനികാന്ത് താന്‍ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് പൊതുവേദിയില്‍ നിന്നുമുള്ള പ്രസംഗങ്ങളിലൂടെ സൂചനകള്‍ നല്‍കി കൊണ്ടിരിക്കുകയാണ്. രജനി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

     വിജയ് ചിത്രം സര്‍ക്കാരിന് മുന്നില്‍ കേരളം കീഴടങ്ങി, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും! ഓഡിയന്‍സ് റിവ്യൂ വിജയ് ചിത്രം സര്‍ക്കാരിന് മുന്നില്‍ കേരളം കീഴടങ്ങി, റെക്കോര്‍ഡുകള്‍ തകര്‍ത്തെറിയും! ഓഡിയന്‍സ് റിവ്യൂ

    കത്തി, തുപ്പാക്കി എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയ് നായകനാക്കി എആര്‍ മുരുഗദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ പേര് പ്രഖ്യാപിച്ചത് മുതല്‍ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ദീവാലിയ്ക്ക് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ സര്‍ക്കാര്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത് അതിലെ ചില ഡയലോഗുകളിലൂടെയാണ്.

    vijay-s-sarkar-movie-plot

    തമിഴ്‌നാട്ടിലെ രാഷ്ട്രീയത്തെ വ്യക്തമായി സിനിമയില്‍ എത്തിക്കാന്‍ സംവിധായകനും അത് അവതരിപ്പിക്കാന്‍ വിജയ്ക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. സര്‍ക്കാര്‍ പറയുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ കുറിച്ചാണ്. യുഎസ് ആസ്ഥാനമായ ഐടി കമ്പനിയുടെ സിഇഒ ആയ സുന്ദര്‍ രാമസാമി എന്ന കഥാപാത്രം തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനായാണ് എത്തുന്നത്. എന്നാല്‍ തന്റെ പേരില്‍ ആരോ കള്ളവോട്ട് നടത്തിയെന്ന വിവരമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്.

     ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം! ബോളിവുഡ് താരറാണിമാര്‍ ലേശം മാറി നില്‍ക്കേണ്ടി വരും! നടി നിത്യ മേനോന് ലഭിച്ചിരിക്കുന്നത് ഇരട്ടഭാഗ്യം!

     ഭാവന, ശ്രിയ, മേഘ്‌ന, സ്വാതി, ഈ വര്‍ഷം സ്‌നേഹിച്ച് വിവാഹിതരായത് 4 താരസുന്ദരിമാര്‍! എല്ലാവരും കിടുവാണ് ഭാവന, ശ്രിയ, മേഘ്‌ന, സ്വാതി, ഈ വര്‍ഷം സ്‌നേഹിച്ച് വിവാഹിതരായത് 4 താരസുന്ദരിമാര്‍! എല്ലാവരും കിടുവാണ്

    വോട്ടവകാശം നിഷേധിക്കപ്പെടുന്നതോടെ കോടതിെ സമീപിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ബദല്‍ സാധ്യതകള്‍ അന്വേഷിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. അധികാര കസേരകളിലേക്കൊന്നും താനില്ലെന്ന് ചിത്രത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്തത് കൊണ്ടല്ലെന്നും പ്രതിപക്ഷത്തിരിക്കാനാണ് തനിക്ക് താല്‍പര്യമെന്നുമാണ് സര്‍ക്കാരിലൂടെ വിജയ് കഥാപാത്രം പറഞ്ഞ് വെക്കുന്നത്.

    English summary
    Vijay’s Sarkar movie plot
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X