കേരളത്തില്‍ വമ്പന്‍ റിലീസിങ്ങിനൊരുങ്ങി വിജയുടെ സര്‍ക്കാര്‍! കായംകുളം കൊച്ചുണ്ണിയെ മറികടക്കാനുളള വരവ്
ദളപതിയുടെ വിജയുടെ പുതിയ ചിത്രം സര്‍ക്കാര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. എആര്‍ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം മെര്‍സലിനു ശേഷമെത്തുന്ന വിജയ് ചിത്രം കൂടിയാണ്. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ദീപാവലി റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.
തമിഴ്‌നാട്ടിലും കേരളത്തിലുമായി ഒരേസമയം തന്നെയായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസിയാട്ടാകും തിയ്യേറ്ററുകളില്‍ എത്തുകായെന്നാണ് അറിയുന്നത്. 400ലധികം സ്‌ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.

ഇഫാര്‍ ഇന്റര്‍നാഷണലാണ് സര്‍ക്കാരിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. 300ലധികം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം പ്രത്യേകം ഷോകളും 200ല്‍ അധികം ഫാന്‍സ് ഷോകളും സംഘടിപ്പിക്കുമെന്നും അറിയുന്നു. 1700നടുത്ത് പ്രദര്‍ശനങ്ങള്‍ ചിത്രത്തിന് കേരളത്തിലുണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എട്ടു കോടി രൂപയ്ക്കാണ് സര്‍ക്കാരിന്റെ വിതരണാവകാശം വിറ്റുപോയതെന്നാണ് അറിയുന്നത്. എഎര്‍ റഹ്മാന്‍ പാട്ടുകളൊരുക്കിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നിരുന്നത്. വരലക്ഷ്മി ശരത്കുമാര്‍,യോഗി ബാബു,പ്രേംകുമാര്‍,പാല കറുപ്പയ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് സര്‍ക്കാറിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.


Click it and Unblock the Notifications