ഇളയദളപതി വീണ്ടും മിന്നിക്കാനുളള വരവാണ്! യുടൂബില്‍ തരംഗമായി സര്‍ക്കാരിലെ ഗാനം

By Midhun Raj

ഇളയദളപതി വിജയുടെതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. എആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായികാ വേഷത്തില്‍ എത്തുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ഒരു വിരല്‍ പുരെട്ചിയേ എന്നു തുടങ്ങുന്ന ഗാനമാണ് ഇത്തവണ പുറത്തിറങ്ങിരിക്കുന്നത്.

sarkar,

പാട്ടിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് 17 മണിക്കൂറിനുളളില്‍ മൂന്ന് മില്യണിലധികം ആളുകളാണ് ഈ പാട്ട് കണ്ടുകഴിഞ്ഞിരിക്കുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.

വരലക്ഷ്മി ശരത്കുമാറും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. രാധാരവി.യോഗി ബാബു,പ്രേംകുമാര്‍,പാലാ കറുപ്പയ്യ, തുളസി ശിവാമണി തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വിജയ് ആരാധകര്‍ ഒന്നടങ്കം ആവേശത്തോടെയാണ് സര്‍ക്കാരിനായി കാത്തിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X