twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സര്‍ക്കാര്‍ കഥാ തര്‍ക്കം ഒത്തുതീര്‍പ്പായി! നവംബര്‍ ആറിനു തന്നെ ചിത്രം റിലീസ് ചെയ്യും

    By Prashant V R
    |

    ദളപതി വിജയുടെ സര്‍ക്കാരിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായി വന്ന വിവാദങ്ങള്‍ ചിത്രത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സര്‍ക്കാര്‍ കോപ്പിയടിയാണെന്ന ആരോപണവുമായി എഴുത്തുകാരന്‍ വരുണ്‍ രാജേന്ദ്രനായിരുന്നു നേരത്തെ രംഗത്തെത്തിയിരുന്നത്.

    സര്‍ക്കാരിനു ശേഷം ആളപ്പോറാന്‍ തമിഴനുമായി വിജയ്! അറ്റ്ലി-ദളപതി ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ട്സര്‍ക്കാരിനു ശേഷം ആളപ്പോറാന്‍ തമിഴനുമായി വിജയ്! അറ്റ്ലി-ദളപതി ചിത്രത്തിന് പേരിട്ടതായി റിപ്പോര്‍ട്ട്

    മുരുകദോസ് തന്റെ തിരക്കഥ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു വരുണ്‍ എത്തിയിരുന്നത്. തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കാടതില്‍ വരുണ്‍ ഹര്‍ജി നല്‍കുകയും ചെയ്തിരുന്നു. അതേസമയം ഹൈക്കോടതി പരിഗണിക്കുന്നതിനു മുന്‍പ് കേസ് ഒത്തുതീര്‍പ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

    sarkar,

    സര്‍ക്കാരിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ക്രെഡിറ്റില്‍ കഥയിലെ സമാന ചിന്തയുടെ പേരില്‍ വരുണിന്റെ പേര് ഉള്‍പ്പെടുത്തുമെന്നും സംവിധായകന്‍ മുരുകദോസും അറിയിച്ചു കഴിഞ്ഞു. നേരത്തെ നിശ്ചയിച്ചതു പോലെ ചിത്രം ദീപാവലി റീലിസായി നവംബര്‍ ആറിന് തന്നെ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നും അറിയുന്നു. കഥയ്ക്കുളള ക്രെഡിറ്റും ഒപ്പം 30 ലക്ഷം രൂപയും വരുണ്‍ രാജേന്ദ്രന് നല്‍കാമെന്നുളള ഉറപ്പിലാണ് പ്രശ്‌നം രമ്യതയിലെത്തിയതെന്ന് തമിഴ് മാധ്യമമായ വികടന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസ് കോടതി പരിഗണിക്കുന്നതിനു തൊട്ടുമുന്‍പാണ് അണിയറപ്രവര്‍ത്തകര്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരിക്കുന്നത്‌.

    ഉണ്ടയുടെ സെറ്റില്‍ മെഗാസ്റ്റാറെത്തി! വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍! ഷൂട്ടിംഗ് പുരോഗമിക്കുന്നു! കാണൂഉണ്ടയുടെ സെറ്റില്‍ മെഗാസ്റ്റാറെത്തി! വൈറലായി ലൊക്കേഷന്‍ ചിത്രങ്ങള്‍! ഷൂട്ടിംഗ് പുരോഗമിക്കുന്നു! കാണൂ

    ദിലീപിനു മുന്നില്‍ കിലികിലി ഭാഷയുമായി കാലകേയന്‍! വൈറലായി വീഡിയോ! കാണൂദിലീപിനു മുന്നില്‍ കിലികിലി ഭാഷയുമായി കാലകേയന്‍! വൈറലായി വീഡിയോ! കാണൂ

    English summary
    vijay's sarkar movie story case solved
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X