വിജയുടെ സര്‍ക്കാര്‍ ടീസറിനായുളള കാത്തിരിപ്പില്‍ ആരാധകര്‍! ടീസര്‍ ഇന്ന് റിലീസ് ചെയ്യും
ദളപതി വിജയുടെ പുതിയ ചിത്രം സര്‍ക്കാരിന്റെ ടീസര്‍ ഇന്ന് റിലീസ് ചെയ്യും. വൈകീ്ട്ട് ആറുമണിക്ക് സണ്‍ ടിവിയുടെ യൂട്യൂബ് ചാനലിലൂടെയാകും ടീസര്‍ റിലീസ് ചെയ്യുക. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ദീപാവലിക്കാണ് റിലീസ് ചെയ്യുന്നത്. കത്തിക്കു ശേഷം വിജയും എആര്‍ മുരുകദോസും വീണ്ടും ഒന്നിച്ച ചിത്രമാണ് സര്‍ക്കാര്‍.
ഇത്തവണ ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്. കീര്‍ത്തി സുരേഷ് നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകള്‍ക്ക് മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാനാണ് ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിനു വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ചിരുന്നത്.
രാധാരവിയാണ് ചിത്രത്തില്‍ വിജയുടെ വില്ലന്‍ വേഷത്തില്‍ എത്തുന്നത്,യോഗി ബാബു,പ്രേംകുമാര്‍,പാലാ കറുപ്പയ്യ, തുടങ്ങിയവരും ചിത്രത്തില്‍ പ്രാധാന്യമുളള കഥാപാത്രമായി എത്തുന്നുണ്ട്. മെര്‍സലിനു ശേഷമുളള ദളപതിയുടെ മറ്റൊരു മാസും ക്ലാസും ചേര്‍ന്നുളള പ്രകടനം കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്. സര്‍ക്കാരിന്റ ടീസറിനായി എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരിക്കുന്നത്.


Click it and Unblock the Notifications