വിജയ് ചിത്രത്തിനും രക്ഷയില്ല! സര്‍ക്കാരിലെ ഗാനരംഗങ്ങളും ഓണ്‍ലൈനില്‍ ചോര്‍ന്നു! കാണൂ
മെര്‍സല്‍ എന്ന മെഗാഹിറ്റിനു ശേഷം ഇളയദളപതിയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രമാണ് സര്‍ക്കാര്‍. ഒരിടവേളയ്ക്കും ശേഷം വിജയിയെ നായകനാക്കി എഎര്‍ മുരുകദോസ് ഒരുക്കുന്ന ചിത്രം കുടിയാണ് ഇത്. മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് സര്‍ക്കാര്‍.
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റലുക്ക് പോസ്റ്ററിനെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ഈ വര്‍ഷം ദീപാവലി റിലീസിയാട്ടാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഗാനരംഗങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നിരിക്കുകയാണ്.

സര്‍ക്കാര്‍
മെര്‍സലിനു ശേഷം വിജയ് ആരാധകര്‍ ഒന്നടങ്കം
ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചതു മുതല്‍ക്കു തന്നെ മികച്ചൊരു സിനിമയായിരിക്കും സര്‍ക്കാരെന്ന് എല്ലാവരും പറഞ്ഞിരുന്നു. മെര്‍സലില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു കഥാപാത്രത്തയാണ് സര്‍ക്കാരില്‍ വിജയ് അവതരിപ്പിക്കുന്നത്. ഇളയദളപതിയുടെ സിനിമകളില്‍ നിന്ന് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നതെല്ലാം സര്‍ക്കാരിലുമുണ്ടെന്നാണ് അറിയുന്നത്. തമിഴിലെ പ്രമുഖ ബാനറുകളിലൊന്നായ സണ്‍ പിക്‌ചേഴ്‌സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍
ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വലിയ ആവേശമായിരുന്നു എല്ലാവരിലും ഉണ്ടാക്കിയിരുന്നത്. സര്‍ക്കാരിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററിന് മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. പോസ്റ്ററില്‍ കിടിലന്‍ ഗെറ്റപ്പിലായിരുന്നു വിജയിയെ കാണിച്ചിരുന്നത്. എഎര്‍ മുരുകദോസ് വിജയ് കുട്ടുകെട്ടില്‍ മുന്‍പ് പുറത്തിറങ്ങിയ രണ്ടു ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയവയായിരുന്നു.

ചിത്രത്തിലെ നായിക
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുന്ന നടി കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. ഭൈരവ എന്ന ചിത്രത്തിനു ശേഷം കീര്‍ത്തി വിജയ്ക്കൊപ്പം ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയാണ് സര്‍ക്കാര്‍. വിജയ്‌ക്കൊപ്പം പ്രാധാന്യമുളള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ കീര്‍ത്തി അവതരിപ്പിക്കുന്നത്.

ദീപാവലി റിലീസ്
ചിത്രീകരണം പുരോഗമിക്കുന്ന സര്‍ക്കാര്‍ ഈ വര്‍ഷം ദീപാവലിക്കാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിജയുടെ മുന്‍ചിത്രമായ മെര്‍സലും കഴിഞ്ഞ വര്‍ഷം ദീപാവലിക്കു തന്നെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഇത്തണയും സാമൂഹിക പ്രാധാന്യമുളള ഒരു ചിത്രവുമായാണ് വിജയ് എത്തുന്നതെന്നാണ് അറിയുന്നത്.

എആര്‍ റഹ്മാന്റെ സംഗീതം
എആര്‍ റഹ്മാനാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നത്. വിജയുടെ മുന്‍ചിത്രമായ മെര്‍സലിനു വേണ്ടി സംഗീതം നിര്‍വ്വഹിച്ചതും റഹ്മാന്‍ തന്നെയായിരുന്നു. മെര്‍സലിലേത് പോലെ പുതിയ ചിത്രത്തിലും റഹ്മാന്റെ നല്ല പാട്ടുകള്‍ ഉണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഗാനരംഗങ്ങള്‍ ചോര്‍ന്നു
തെലുങ്ക് ചിത്രങ്ങളായ ടാക്‌സി വാല,ഗീതാ ഗോവിന്ദം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്കു പിന്നാലെയാണ് സര്‍ക്കാരിലെ ഗാനരംഗങ്ങളും ചോര്‍ന്നിരിക്കുന്നത്. സര്‍ക്കാരിലെ വിജയുടെ ഇന്‍ട്രോഡക്ഷന്‍ ഗാനമാണ് ചോര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ വിജയുടെ വേഷവും ചില ഡാന്‍സ് സ്‌റ്റെപ്പുകളുമാണ് പുറത്തുവന്നിരിക്കുന്നത്. ലാസ് വെഗാസിലായിരുന്നു ഈ ഗാനം ചിത്രീകരിച്ചിരുന്നത്.


Click it and Unblock the Notifications