വിജയ് യുടെ സെല്‍ഫി പുള്ളൈ...
വിജയ് യുടെ 'കത്തി' കത്തിക്കയറുകയാണ്. എല്ലാ കാര്യം കൊണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. കത്തിയുടെ റിലീസിന് വേണ്ടി ഇനിയും കാത്തിരിക്കാന്‍ വയ്യെന്നാണ് ധനുഷ് പറഞ്ഞത്. അത്രയ്ക്കങ്ങോട്ട് ആവേശം കയറി. ആവേശം ഒട്ടും ചോരാതെ ചിത്രത്തിലെ അടുത്ത പാട്ടും റിലീസായി
'സെല്‍ഫി പുള്ളൈ...' എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്ക് പോസ്റ്റുകളെ പ്രതിപാദിക്കുന്നതാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് റിലീസായ സോങ് ടീസര്‍ ഫേസ്ബുക്കില്‍ കത്തിക്കയറുകയാണ്. എ ആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക.

ചിത്രത്തിലെ പാട്ടുകളെ കുറിച്ചുള്ള വിശേഷം നേരത്തെ വന്നതാണ്. അതിലൊന്ന് 18 വര്‍ഷമായി വിജയ് തുടര്‍ന്നുവരുന്ന ഇന്‍ഡ്രൊഡക്ഷന്‍ സോങ് കത്തിയിലുണ്ടായിരിക്കില്ല എന്നതാണ്. ഗാനഗന്ധര്‍വ്വന്‍ യേശുദാസ് കത്തിയില്‍ വിജയ്ക്കുവേണ്ടി പാടുന്നു എന്നതാണ് മറ്റൊരു പ്രധാന വിശേഷം.
ധനുഷിന്റെ 'കൊലവരി' സോങ് ഒരുക്കിയ അനിരുദ്ധാണ് കത്തിയ്ക്ക് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. യേശുദാസിനെ കൂടാതെ ശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍, സുനിന്ദി ചൗഹാന്‍, വിശാല്‍ ഡഡ്‌ലാനി, ഹിപ്പ് ഹോപ്പ് ആദി തുടങ്ങിയ യുവ പാട്ടുകാരും ചിത്രത്തിന് വേണ്ടി പാടുന്നു.


Click it and Unblock the Notifications











