മകന്‍ നിര്‍ബന്ധിച്ചു, വിജയ് പുലി ചെയ്തു; എന്തു പറഞ്ഞാണ് സഞ്ജയ് വിജയ് യെ സമ്മതിപ്പിച്ചത്?
വിജയ് യുടെ അടുത്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരിക്കും ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലി എന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ ഈ ചിത്രം ചെയ്യാന്‍ ആദ്യം വിജയ്ക്ക് താത്പര്യമുണ്ടായിരുന്നില്ലത്രെ. മകന്‍ സഞ്ജയ് നിര്‍ബദ്ധിച്ചതിനെ തുടര്‍ന്നാണ് വിജയ് പുലി ചെയ്യാന്‍ തീരുമാനിച്ചത്.
ചിമ്പുദേവന്‍ വിജയുടെ അടുത്ത് വന്ന് പുലിയുടെ കഥ വായിച്ചു കേള്‍പ്പിക്കുമ്പോള്‍ മകന്‍ സഞ്ജയ് യും ഒപ്പമുണ്ടായിരുന്നു. കഥ മുഴുന്‍ കേട്ട് കഴിഞ്ഞപ്പോള്‍ അത് തനിക്ക് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം വിജയ്ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ഒന്നും പറഞ്ഞില്ല.

കഥ മുഴുവന്‍ വായിച്ചു കഴിഞ്ഞ ശേഷം ചിമ്പുദേവന്‍ മടങ്ങുകയും ചെയ്തു. പിന്നീട് സഞ്ജയ് വിജയ് യെ നിര്‍ബന്ധിക്കുകയായിരുന്നത്രെ. അച്ഛന്‍ ഈ ചിത്രം ചെയ്യുന്നത് തനിക്ക് ബഹുമാനമാണെന്ന് സഞ്ജയ് പറഞ്ഞതോടെ വിജയ് പുലി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് കേള്‍ക്കുന്നത്.
ഒരു ഫാന്റസി ലെവലില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിലൂടെ 15 വര്‍ഷത്തിന് ശേഷം ശ്രീദേവി തമിഴിലേക്ക് തിരികെ വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ഹന്‍സികയും ശ്രുതി ഹസനും നായികമാരായെത്തുന്ന ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തുന്നത്.
നേരത്തെ റിലീസ് ചെയ്ത പുലിയുടെ ടീസറിന് വമ്പന്‍ വരവേല്‍പ്പാണ് ലഭിച്ചത്. തമിഴകത്തിന് പുറമെ മലയാളത്തിലും ടീസര്‍ ഹിറ്റായി. ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി നടന്നുകൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 17ന് ചിത്രം റിലീസ് ചെയ്യും


Click it and Unblock the Notifications