ആരാധകരെ ആവേശത്തിലാഴ്ത്തി ബിഗിലില്‍ വിജയുടെ പാട്ടും! ഏആര്‍ റഹ്മാന്റെ സംഗീതത്തില്‍ നടന്റെ ഗാനം
ദളപതി വിജയുടെ എറ്റവും പുതിയ ചിത്രം ബിഗിലിന്റെ അവസാന ഘട്ട വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമ ദീപാവലി റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. വിജയുടെ കരിയറിലെ എറ്റവും വലിയ ചിത്രമായിട്ടാണ് ബിഗില്‍ അണിയറയില്‍ ഒരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി വിജയ് ഒരു ഗാനം ആലപിച്ചതായും അറിയുന്നു. ഏആര്‍ റഹ്മാന്റെ സംഗീതത്തില്‍ ആദ്യമായിട്ടാണ് വിജയ് ഒരു പാട്ട് പാടിയിരിക്കുന്നത്.

ആളപ്പോറാന്‍ തമിഴാ എന്ന ഗാനം എഴുതിയ വിവേകാണ് ഇത്തവണയും ഗാനരചയിതാവ്. മുന്‍പ് 25 പാട്ടുകള്‍ തന്റെ കരിയറില്‍ ദളപതി പാടിയിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൈരവ എന്ന ചിത്രത്തിലായിരുന്നു സൂപ്പര്‍താരം ഒടുവിലായി ഗാനം ആലപിച്ചിരുന്നത്. ആരാധകര്ക്ക് ഒന്നടങ്കം ആവേശം പകരുന്ന ഗാനമായിരിക്കും വിജയുടെതായി ബിഗിലില്‍ ഉണ്ടാവുക എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തെറി,മെര്‍സല്‍ എന്നീ സിനിമകള്‍ക്ക് ശേഷമാണ് വിജയ് അറ്റ്ലീ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. നയന്‍താര നായികയായി എത്തുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിര്‍,വിവേക്,ഡാനിയേല്‍ ബാലാജി,ജാക്കി ഷ്റോഫ്,റീബ മോണിക്ക ജോണ്‍,വര്‍ഷ ബൊലമ്മ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











