മെര്‍സലിനു ശേഷം മിന്നിക്കാന്‍ വിജയ് അറ്റ്‌ലീ ടീം! ദളപതി 63യെക്കുറിച്ചുളള പുതിയ വിശേഷങ്ങളിങ്ങനെ! കാണൂ
മെര്‍സലിനു ശേഷം ദളപതി വിജയും അറ്റ്‌ലീയും ഒന്നിക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ദളപതി 63 എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം ഇത്തവണയും ബിഗ് ബഡ്ജറ്റിലാണ് അണിയിച്ചൊരുക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് സൂപ്പര്‍താര ചിത്രം നിര്‍മ്മിക്കുന്നത്.
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികോ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തമിഴിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിക്കുന്നുണ്ട്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളായിരിക്കും ചിത്രീകരിക്കുകയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു .

ഇപ്പോഴിതാ സിനിമയെ സംബന്ധിച്ചുളള പുതിയൊരു വിവരം കൂടി പുറത്തുവന്നിരിക്കുകയാണ്. ദളപതി 63യ്ക്ക് 180 ദിവസം നീളുന്ന മെഗാ ഷൂട്ടിംഗ് പ്ലാന്‍ ചെയ്തതായാണ് റിപ്പോര്ട്ടുകള്‍ വന്നിരിക്കുന്നത്. ആറുമാസം നീളുന്ന ഷൂട്ടിംഗിനു ശേഷം ജൂലായ് മാസത്തോടെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ച് ദീപാവലിക്ക് സിനിമ തിയ്യേറ്ററുകളിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും അറിയുന്നു.
ഹാസ്യ താരം വിവേകും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിവേകിനൊപ്പം പരിയേറും പെരുമാള്‍ താരം കതിര്‍,യോഗി ബാബു,ഡാനിയേല്‍ ബാലാജി, ആനന്ദരാജ് തുടങ്ങിയവരും സിനിമയില്‍ എത്തുമെന്നാണ് അറിയുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ പാട്ടുകളൊരുക്കുന്ന ചിത്രത്തിന് ജികെ വിഷ്ണു ഛായാഗ്രഹണവും ആന്റണി റൂബെന്‍ എഡിറ്റിങും നിര്വ്വഹിക്കുന്നു.


Click it and Unblock the Notifications