വിജയ് ആരാധകരുടെ കാത്തിരിപ്പിന് വിരാമം! ദളപതി 63 ഫസ്റ്റ്‌ലുക്ക് റിലീസ് ഡേറ്റ് പുറത്ത്! കാണൂ
വിജയുടെ ദളപതി 63യ്ക്കായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സര്‍ക്കാരിന്റെ വിജയത്തിന് ശേഷമാണ് വിജയുടെ പുതിയ സിനിമ എത്തുന്നത്. ഏ ആര്‍ മുരുകദോസ് സംവിധാനം ചെയ്ത സര്‍ക്കാര്‍ തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയാണ് മുന്നേറിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു.
സര്‍ക്കാരിന് പിന്നാലെയാണ് വിജയുടെ ദളപതി 63 എത്തുന്നത്. ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. സിനിമയുടെ ടീസറിനായും ഫസ്റ്റ്‌ലുക്കിനായും ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നു. ഇതിനിടെ ചിത്രത്തെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ദളപതി 63യുടെ വരവ്
ദളപതി 63യുടെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലെ ആരാധകരും ദളപതി ചിത്രത്തിനായി കാത്തിരിക്കുന്നു. മെര്‍സലിനു ശേഷമുളള വിജയ് അറ്റ്‌ലീ ചിത്രമായതുകൊണ്ടാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. വിജയുടെ മെര്‍സലിന്റെ റിലീസ് വലിയ തരംഗമാണ് ഉണ്ടാക്കിയിരുന്നത്.

സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രം
എന്നാല്‍ മെര്‍സലില്‍ നിന്നെല്ലാം വ്യത്യസ്തമായി വേറിട്ട ഒരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ അറ്റ്‌ലീ ദളപതി 63 ഒരുക്കുന്നത്. വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന ഫുട്‌ബോള്‍ കോച്ചായിട്ടാണ് സൂപ്പര്‍താരം ചിത്രത്തില്‍ എത്തുന്നത്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ദളപതി 63 യെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഫസ്റ്റ്ലുക്ക് റിലീസ്
അതേസമയം ഫസ്റ്റ്ലുക്കിനായി കാത്തിരിക്കുന്ന ആരാധകരെ ഒന്നടങ്കം സന്തോഷത്തിലാഴ്ത്തുന്ന ഒരു റിപ്പോര്‍ട്ടാണ് ദളപതി 63യെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. വിജയുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22ന് ദളപതി 63 ഫസ്റ്റ്‌ലുക്ക് ഇറങ്ങുമെന്നാണ് അറിയുന്നത്. മുന്‍പ് മെര്‍സല്‍ പോസ്റ്ററും ഇതേപോലെ വിജയുടെ പിറന്നാള്‍ ദിനമായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്
അന്ന് ജൂണ് 21ന് ആദ്യ പോസ്റ്ററും 22ന് രണ്ടാം പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇത്തവണ ദളപതി 63യുടെതായി ഒരു പോസ്റ്റര്‍ മാത്രമായിരിക്കും റിലീസ് ചെയ്യുക. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ദളപതി ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെ അണിനിരക്കുന്നു.

വമ്പന്‍ താരനിര
ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ യോഗി ബാബു, ഡാനിയേല്‍ ബാലാജി, റെബ മോണിക്ക ജോണ്‍, വിവേക്, കതിര്‍, ജാക്കി ഷ്‌റോഫ് തുടങ്ങിയവരും അഭിനയിക്കുന്നു. ഏആര്‍ റഹ്മാന്‍ തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തിന് വേണ്ടി പാട്ടുകള്‍ ഒരുക്കുന്നതെന്ന് അറിയുന്നു.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











