ജീവിതത്തിലും രക്ഷകനായി ദളപതി വിജയ്! ആരാധകരെ രക്ഷിച്ച് സൂപ്പര്‍താരം! വീഡിയോ വൈറല്‍! കാണൂ
ദളപതി വിജയുടെ സിനിമകള്‍ക്കായി ആവേശത്തോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അതെല്ലാം ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്. തന്നോടുളളത് പോലെ അവരോട് തിരിച്ചും സ്‌നേഹവും അടുപ്പവും കാത്തുസുക്ഷിക്കാറുണ്ട് വിജയ്.
എത്ര തിരക്കിനിടയിലും ആരാധകര്‍ക്ക് വേണ്ടി സമയം കണ്ടെത്തുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് ദളപതി. ആരാധക പിന്തുണ കൊണ്ടാണ് വിജയുടെ അധിക സിനിമകളും വന്‍വിജയമാകാറുളളത്. സിനിമയില്‍ രക്ഷക വേഷത്തില്‍ നടനെ ഒരുപാട് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ഇപ്പോഴിതാ ജീവിതത്തിലും രക്ഷകനായിരിക്കുകയാണ് ദളപതി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ്. ചെന്നൈയില്‍ വെച്ച് തന്നെ കാണാന്‍ തടിച്ചുകൂടിയ ആരാധകരുടെ എണ്ണം ക്രമാതീതമായപ്പോള്‍ അവര്‍ക്കു മുന്നില്‍ വെച്ചിരുന്ന സംരക്ഷണ വേലി മറിയാന്‍ തുടങ്ങുകയും അത് കണ്ട വിജയ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ കൂടെ ചേര്‍ന്ന് വേലി താങ്ങിനിര്‍ത്തുകയുമായിരുന്നു.
ആരാധകര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ അദ്ദേഹവും അവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു. ദളപതി 63 ഷൂട്ടിംഗിനിടെയായിരുന്നു സംഭവം നടന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ദീപാവലി റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











