റിലീസിനു മുന്‍പേ റെക്കോര്‍ഡ് നേട്ടവുമായി ദളപതി 63! സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്?

By Midhun Raj

വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദളപതി 63. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സൂപ്പര്താര ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മെര്‍സല്‍ എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്.

ഷൂട്ടിംഗ് പുരോഗമിക്കുന്ന സിനിമ ദീപാവലി റിലീസായി തിയ്യേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അതേസമയം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയതായി റിപ്പോര്ട്ടുകള്‍ വന്നിരുന്നു. ഷൂട്ടിംഗ് പൂര്‍ത്തിയാക്കുന്നതിനു മുന്‍പായി തമിഴിലെ പ്രമുഖ ചാനലായ സണ്‍ നെറ്റ്വര്‍ക്ക് ദളപതി 63 സ്വന്തമാക്കിയതായാണ് അറിയുന്നത്.

 thalapathy 63

ഏകദേശം 28 കോടി രൂപയ്ക്ക് സണ്‍ ടിവി ദളപതി 63 വാങ്ങിയതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. വിജയുടെ മുന്‍ചിത്രമായ സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നത് സണ്‍ നെറ്റ്വര്‍ക്കായിരുന്നു. മുന്‍പ് വിജയുടെ മെര്‍സല്‍ എന്ന ചിത്രം സീ നെറ്റ്വര്‍ക്ക് സ്വന്തമാക്കിയത് 19 കോടി രൂപയ്ക്കായിരുന്നു.

ഏതായാലും ദളപതി 63യുടെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ കതിര്‍, യോഗി ബാബു, വിവേക്, റീബ മോണിക്ക ജോണ്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ദളപതി 63യുടെ നിര്‍മ്മാണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X