വമ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി ദളപതിയുടെ അറ്റ്‌ലീ ചിത്രം! വിജയ് വീണ്ടും മിന്നിക്കാനുളള വരവാണ്! കാണൂ

By Midhun Raj

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ഇവരുടെ മുന്‍സിനിമകള്‍ വിജയമായതുകൊണ്ടാണ് എല്ലാവരിലും പ്രതീക്ഷകള്‍ വര്‍ധിച്ചിരിക്കുന്നത്. ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയ സിനിമകളെല്ലാം ആരാധകരെയും പ്രേക്ഷകരെയും ഒരേപോലെ തൃപ്തിപ്പെടുത്തിയ ചിത്രങ്ങളായിരുന്നു. സാധാരണ ഒരു മാസ് ചിത്രമൊരുക്കാതെ സാമൂഹിക പ്രാധാന്യമുളള എന്തെങ്കിലും വിഷയങ്ങള്‍ ഇവരുടെ സിനിമകളില്‍ പറഞ്ഞിരുന്നു.

അതുകൊണ്ട് തന്നെ ആരാധകരുടെയും സിനിമാ പ്രേമികളുടെയും വിശ്വാസം നേടിയെടുക്കാനും കൂട്ടുകെട്ടിന് സാധിച്ചു. ഇത്തവണയും ദീപാവലി റിലീസായിട്ടാണ് വിജയുടെ ചിത്രം എത്തുന്നത്. സര്‍ക്കാരിനു ശേഷമെത്തുന്ന വിജയ് ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുമെന്നു തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഷെഡ്യളിനെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ദളപതിയുടെ സിനിമ

ദളപതിയുടെ സിനിമ

വിജയ് ചിത്രങ്ങളെല്ലാം തിയ്യേറ്റററുകളില്‍ ആഘോഷിച്ചു കാണാറുളളവരാണ് ആരാധകര്‍. ദീപാവലി റിലീസായ ദളപതി 63യുടെ വരവിനായി പ്രതീക്ഷളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു മാസ് ചിത്രത്തിനുവേണ്ട എല്ലാ ഘടകങ്ങളും ഉണ്ടാവുമെന്നും അറിയുന്നു. മെര്‍സലിനു ശേഷം അറ്റ്‌ലീ വിജയെ നായകനാക്കി ഒരുക്കുന്ന സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ ആരംഭിച്ചിരുന്നു. വലിയ പൂജ ചടങ്ങുകളോടെ ആയിരുന്നു ദളപതിയുടെ പുതിയ സിനിമയ്ക്ക് തുടക്കമായത്.

സ്‌പോര്‍ട്‌സ് ത്രില്ലര്‍

സ്‌പോര്‍ട്‌സ് ത്രില്ലര്‍

ഇത്തവണ ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ സിനിമയാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് ദളപതി എത്തുന്നത്. സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലായിരിക്കും ദളപതി എത്തുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വമ്പന്‍ താരനിരയാണ് ഇത്തവണ വിജയുടെ പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍

ആക്ഷന്‍ രംഗങ്ങള്‍

ദളപതി 63യുടെ ആദ്യ ഷെഡ്യൂളില്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. അനല്‍ അരസ് ആണ് ഇത്തവണ വിജയത്ത് ചിത്രത്തിനു വേണ്ടി സംഘടന രംഗങ്ങള്‍ ഒരുക്കുന്നത്. മുപ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളാണ് സിനിമയ്ക്കുളളതെന്നും അറിയുന്നു. സ്ഥിരമായി കാണാറുളള ആക്ഷന്‍ രംഗങ്ങളില്‍നിന്നും വ്യത്യസ്തമായിരിക്കും ചിത്രത്തിലേതെന്നും അറിയുന്നു. പ്രേക്ഷകര്‍ക്കായി എറ്റവും മികച്ചത് തന്നെ നല്‍കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍

സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍

എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്സാണ് വിജയുടെ പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ തന്നെയാകും ഇത്തവണയും വിജയ് ചിത്രത്തിനു വേണ്ടി പാട്ടുകളൊരുക്കുക. ജികെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്റണി റൂബന്‍ എഡിറ്റിങ് ചെയ്യുന്നു.

നയന്‍താരക്കൊപ്പം കീര്‍ത്തിയും

നയന്‍താരക്കൊപ്പം കീര്‍ത്തിയും

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരക്കൊപ്പം കീര്‍ത്തി സുരേഷും ചിത്രത്തില്‍ നായികയായി എത്തുമെന്നും അറിയുന്നു. വിവേക്,ഡാനിയേല്‍ ബാലാജി,ആനന്ദ് രാജ്,യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ കതിറും സിനിമയില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X