ദളപതി 63യുടെ ടൈറ്റില്‍ എന്തായിരിക്കും? ആകാംക്ഷയോടെ ആരാധകര്‍! കാണൂ
വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ദളപതി 63 പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്‌റ്‌സ് നിര്‍മ്മിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയില്‍ നയന്‍താരയാണ് സൂപ്പര്‍ താരത്തിന്റെ നായികാ വേഷത്തില്‍ എത്തുന്നത്.
വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ എന്തായിരിക്കുമെന്ന് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്. നിരവധി പേരുകളാണ് ചിത്രത്തെ സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം പുറത്തുവരുന്നത്. വെറിത്തെനം എന്നായിരിക്കും ദളപതി 63യുടെ പേരെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം തന്നെ സിഎം എന്ന പേരും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നു. ക്ലെമന്റ് മൈക്കല്‍ എന്ന് പേര് ചുരുക്കിയാണ് സിഎം എന്ന ടൈറ്റില്‍.

ഏതായാലും വിജയ് ചിത്രത്തിന്റെ ടൈറ്റില്‍ സംബന്ധിച്ച ഔദ്യോഗിക സ്ഥീരികരണത്തിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വിജയുടെ പിറന്നാള്‍ ദിനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നും എല്ലാവരും പ്രതീക്ഷിക്കുന്നു. ദളപതി 63യില്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ എത്തുന്ന കോച്ചായിട്ടാണ് നടന്‍ എത്തുന്നത്. യോഗി ബാബു, കതിര്‍, ഡാനിയേല്‍ ബാലാജി, റീബ മോണിക്ക ജോണ്‍, ജാക്കി ഷറോഫ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.


Click it and Unblock the Notifications











