മകളുടെ ആഗ്രഹത്തിനൊപ്പം നിന്ന അച്ഛൻ; എല്ലാം അവസാനിപ്പിച്ച് ഭാര്യ സംഗീത സ്വന്തം വീട്ടിലേക്ക്?; സത്യാവസ്ഥ
തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരമാണ് നടൻ വിജയ്. ഇളയ ദളപതി എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന നടന് കേരളത്തിലും ആരാധകരേറെയാണ്. നെക്സ്റ്റ് ഡോർ ബോയ് ഇമേജിൽ സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ വിജയ് 2000 ത്തിന്റെ തുടക്കത്തിലാണ് സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്.
നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസുകളും ബോക്സ് ഓഫീസ് റെക്കോഡുകളും പിറന്നത് ഇക്കാലഘട്ടത്തിലാണ്. ഗില്ലി, പോക്കിരി, കുരുവി, തുടങ്ങിയ സിനിമകളിലൂടെ വിജയ് സിനിമാ ലോകത്ത് അന്ന് തരംഗം സൃഷ്ടിച്ചു.

പഴയ വിജയിയെ ആരാധകർക്ക് നഷ്ടമായെന്ന് സിനിമാ നിരൂപകർക്കിടയിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി രക്ഷകനായെത്തുന്ന നായകനായി സിനിമകളിൽ വിജയ് ചുരുങ്ങിയെന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.
ഒടുവിൽ പുറത്തിറങ്ങിയ വരിസ് എന്ന സിനിമ ബോക്സ് ഓഫീസ് വിജയം ആയെങ്കിലും സമാന അഭിപ്രായമാണ് നേടിയത്. സിനിമാ ലോകത്ത് അടുത്തിടെ വലിയ തോതിൽ ചർച്ചയായ സംഭവമാണ് വിജയും ഭാര്യ സംഗീതയും വേർപിരിയുന്നെന്ന വാർത്ത.

വിജയ് ഒരു മുൻനിര നായിക നടിയുമായി പ്രണയത്തിലാണെന്നും നടിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചെന്നും ഇതിനോടനുബന്ധിച്ച് മറ്റൊരു ഗോസിപ്പ് പരന്നിരുന്നു. ഇതിന് മുമ്പ് അടുത്ത കാലത്തൊന്നും വിജയുടെ വ്യക്തി ജീവിതം സംബന്ധിച്ച് ഇത്തരം ഗോസിപ്പുകൾ വന്നിട്ടില്ല.
വൻ ആരാധക വൃന്ദമുള്ള വിജയ് എപ്പോഴും ഫാമിലിമാനായാണ് തമിഴകത്ത് അറിയപ്പെട്ടിരുന്നത്. ഇത്തരം കാരണങ്ങളാൽ ഈ ഗോസിപ്പ് ശരിയാണെന്ന് പലരും തെറ്റിദ്ധരിച്ചു. വിഷയത്തിൽ നടന്റെ അടുത്ത വൃത്തങ്ങളൊന്നും വ്യക്തത വരുത്തിയതുമില്ല.

ഇതും ഗോസിപ്പിന് ആക്കം കൂട്ടി. തൃഷ, കീർത്തി സുരേഷ് തുടങ്ങിയ നടിമാരുടെ പേരുകൾ ഇതിനിടെ ഉയർന്നു കേട്ടു. സംഗീത മക്കളോടൊപ്പം യുകെയിൽ സ്വന്തം വീട്ടിലേക്ക് പോയെന്നും അഭ്യൂഹം ഉണ്ടായി. എന്നാൽ ഇത്തരം ഗോസിപ്പുകളെല്ലാം തെറ്റാണെന്നാണ് ഒടുവിൽ പുറത്തു വരുന്ന വിവരം.
വിജയും ഭാര്യയും തമ്മിൽ യാതൊരു പ്രശ്നവുമില്ല. ചെന്നെെയിൽ വിജയ്ക്കൊപ്പം തന്നെ സംഗീതയുണ്ട്. താരവുമായി ബന്ധപ്പെട്ട അടുത്ത വൃത്തമാണത്രെ തമിഴ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.

വരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങിന് ഭാര്യ എത്താഞ്ഞതോടെ ആണ് അഭ്യൂഹങ്ങൾ പരന്നത്. പൊതുവെ ലൈം ലൈറ്റിൽ അധികം കാണാത്തയാളാണ് വിജയുടെ ഭാര്യ സംഗീത. വിജയുടെ ആരാധിക ആയിരുന്ന സംഗീത പിന്നീട് നടന്റെ ജീവിത സഖി ആവുകയായിരുന്നു.
ശ്രീലങ്കൻ തമിഴ് വംശജനായ സ്വർണലിംഗമാണ് സംഗീതയുടെ അച്ഛൻ. വിജയെ വിവാഹം കഴിക്കണമെന്ന സംഗീതയുടെ ആഗ്രഹത്തെ ഇദ്ദേഹം എതിർത്തില്ല. വിജയുടെ സിനിമകൾ കണ്ട് ആരാധന തോന്നിയ സംഗീത ഒരിക്കൽ നടനെ നേരിട്ട് കണ്ടു.

ഈ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴി മാറുകയായിരുന്നു. സംഗീതയെയും കുടുംബത്തെയും വിജയ് ഒരിക്കൽ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. കുറച്ച് നാളുകൾക്കുള്ളിൽ രണ്ട് പേരും തങ്ങളുടെ ഇഷ്ടം വീട്ടുകാരോട് പറഞ്ഞു.
രണ്ട് മതസ്ഥരായിരുന്നു ഇരുവരും. എന്നാൽ അതൊന്നും കുടുംബങ്ങൾ കാര്യമാക്കിയില്ല. 1999 ആഗസ്റ്റ് 25ന് സംഗീതയും വിജയും വിവാഹിതരായി. ഇരുവർക്കും ഇന്ന് രണ്ട് മക്കളുമുണ്ട്. വ്യക്തിപരമായ കാര്യങ്ങളിൽ വളരെ സ്വകാര്യത കാണിക്കുന്ന നടനാണ് വിജയ്.


Click it and Unblock the Notifications