ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് നായകന്‍?
സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെ തമിഴകത്ത് പുതിയൊരു സംവിധാന-നടന അനുഭവം നല്‍കിയ ശശികുമാര്‍ തന്റെ മൂന്നാമത്തെ ചിത്രത്തിലേക്ക് കടക്കുന്നു. ചിത്രത്തില്‍ ഇളയദളപതി വിജയ് നായകനായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഇത് വിജയ് യുടെ അറുപതാമത്തെ ചിത്രമായിരിക്കും.
വിജയ് യുടെ അറുപതാമത്തെ ചിത്രം ആര് സംവിധാനം ചെയ്യും എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചകളാണ് തമിഴകത്ത് നടന്നുകൊണ്ടിരിയ്ക്കുന്നത്. ഏറിയ പക്ഷവും ആ ചരിത്രമെഴുതുന്നത് ശശികുമാര്‍ തന്നെയായിരിക്കുമെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍.

സിനിമയെ കുറിച്ച് ശശികുമാര്‍ വിജയ് യോട് സംസാരിച്ചെന്നാണ് വിവാരം. കഥകേട്ട വിജയ് അതില്‍ താത്പരനായിട്ടുമുണ്ട്. മറ്റുവിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
നിലവില്‍ ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലി എന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഹന്‍സിക, ശ്രുതി ഹസന്‍, ശ്രീദേവി എന്നിവരാണ് നായികമാര്‍.
അത് കഴിഞ്ഞാല്‍ രാജറാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് കടക്കും. സമാന്തയാണ് ചിത്രത്തിലെ നായിക. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ അതിന് ശേഷമാവും ശശികുമാറിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്.


Click it and Unblock the Notifications











