ദളപതി 63യെക്കുറിച്ച് ആദ്യമായി മനസ് തുറന്ന് വിജയ്! സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍ കാണൂ
Recommended Video

മെര്‍സലിനു ശേഷമുളള വിജയ്-അറ്റ്‌ലീ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ രണ്ടു സിനിമകള്‍ സൂപ്പര്‍ഹിറ്റാക്കിയതിനു പിന്നാലെയാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. തെറി,മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിനു ശേഷമാണ് ദളപതി 63 എത്തുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
വമ്പന്‍ നിര തന്നെയാണ് ഇത്തവണയും വിജയ് ചിത്രത്തില്‍ അണിനിരക്കുന്നത്. ദളപതി 63യുടെ ഫാന്‍മേഡ് പോസ്റ്ററുകളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ചിത്രീകരണം പുരോഗമിക്കവേ സിനിമയുടെ ആദ്യ ടീസറിനായുളള കാത്തിരിപ്പിലാണ് ആരാധകര്‍. അതേസമയം ചിത്രത്തെക്കുറിച്ച് ദളപതി വിജയ് നടത്തിയ വെളിപ്പെടുത്തല്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരുന്നു.

ദളപതി 63
സര്‍ക്കാരിനു ശേഷം എത്തുന്ന വിജയ് ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായികാ വേഷത്തില്‍ എത്തുന്നത്. ഒരിടവേളയ്ക്കു ശേഷമാണ് വിജയ് ചിത്രത്തില്‍ നായികയായി നയന്‍സ് എത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങളില്‍ നിന്നു മാറി ഇത്തവണ വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സിനിമ എടുക്കുന്നതെന്ന് അറ്റ്‌ലീ തന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു സ്‌പോര്‍ട്‌സ് ത്രില്ലറായിട്ടാണ് സിനിമ ഒരുങ്ങുകയെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ലൊക്കേഷന്‍ വീഡിയോകള്‍ക്കെല്ലാം
വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കാനായി എത്തുന്ന കോച്ചായിട്ടാണ് വിജയ് എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയില്‍ പുതിയൊരു ലുക്കിലാണ് ദളപതി എത്തുന്നത്. എജിഎസ് എന്റര്‍ടെയ്ന്‍മെന്റാണ് ഇത്തവണ വിജയ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.

തെറി,മെര്‍സല്‍ പോലെ
ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ദീപാവലി റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. വിജയുടെ മുന്‍ ചിത്രങ്ങളുടെ പതിവ് ആവര്‍ത്തിച്ചുകൊണ്ടാണ് ദളപതി 63യുടെ റിലീസ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. തെറി,മെര്‍സല്‍ പോലെ വലിയൊരു സിനിമ തന്നെയായിരിക്കും വിജയ് അറ്റ്‌ലീ കൂട്ടുകെട്ടില്‍ ഒരുങ്ങുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

വിജയ് പറഞ്ഞത്
ദളപതി 63യുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന വേളയിലാണ് വിജയ് തന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒരു തിയ്യേറ്റര്‍ ഉടമ വെളിപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ വെട്രി തിയ്യേറ്റേഴ്‌സ് എംഡി രാകേഷ് ഗൗതമനാണ് വിജയ് പറഞ്ഞ കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ദളപതി 63 ഒരു കളര്‍ഫുള്‍ ഫീല്‍ഗുഡ് ചിത്രമായിരിക്കുമെന്നാണ് വിജയ് പറഞ്ഞത്. എല്ലാവര്‍ക്കും ചിത്രം ഇഷ്ടമാകുമെന്നും താരം പറഞ്ഞു, അവസാനം ഇറങ്ങിയ ചില സിനിമകള്‍ കുറച്ച് സീരിയസായിട്ടാണ് അവതരിപ്പിച്ചിരുന്നത്.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍
മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ സിനിമയിലൂടെ സംസാരിക്കുന്ന ശീലം എനിക്ക് ബോറടിച്ചു തുടങ്ങിയിരിക്കുന്നു. വിജയ് തന്നോട് ഇക്കാര്യം പറഞ്ഞതായി രാകേഷ് ഗൗതമന്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അതേസമയം ഇത്തവണയും എആര്‍ റഹ്മാന്‍ തന്നെയാണ് വിജയ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ കതിര്‍,ഹാസ്യ താരങ്ങളായ വിവേക്,യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.


Click it and Unblock the Notifications