ശ്രുതി ഹസന്‍ തിരിച്ചെത്താന്‍ വിജയ് സേതുപതി ഒരു കാരണമാവുമോ...?
സിംഗം ത്രിയിലാണ് ഏറ്റവുമടുവില്‍ ശ്രുതി ഹസനെ തമിഴ് പ്രേക്ഷകര്‍ കണ്ടത്. അതിന് ശേഷം തമിഴിലേക്ക് തിരിഞ്ഞു പോലും നോക്കാത്ത ശ്രുതി ഹസന്‍ തിരിച്ചെത്തുന്നതായി ചില സചനകള്‍. വിജയ് സേതുപതിയുടെ ചിത്രത്തിലടെയാണ് ശ്രുതിയുടെ മടങ്ങിവരവ്.
എസ് പി ജനതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തലാണത്രെ ശ്രുതി ഹസനും വിജയ് സേതുപതിയും ഒന്നിച്ചഭിനയിക്കുന്നത്. ഇനിയും പേര് തീരുമാനിച്ചിട്ടില്ലാത്ത ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും എന്നാണ് അറിയുന്നത്. ആറുമുഖ കുമാറാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

നിലനില്‍ പ്രി പ്രൊഡക്ഷന്‍ ജോലികളിലാണ് ചിത്രം. ശ്രുതി ഹസനുമായി സിനിമയെ കുറിച്ച് സംസാരിച്ചു എന്നു നടി സമ്മതം അറിയിച്ചു എന്നുമാണ് കേള്‍ക്കുന്നത.് ജഗപതി ബാബുവാണ് ചിത്രത്തിലെ പ്രതിനായക വേഷം ചെയ്യുന്നത്.
പെറ്റ എന്ന ചിത്രമാണ് ഏറ്റവുമൊടുവല്‍ വിജയ് സേതുപതിയ്ക്ക് തിയേറ്ററിലെത്തിയത്. ചിത്രത്തില്‍ രജനികാന്തിന്റെ വില്ലനായിരുന്നു. സൂപര്‍ ഡ്യൂലക്‌സ് എന്ന ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് നടനിപ്പോള്‍.


Click it and Unblock the Notifications











