വിജയ് സേതുപതി ചിത്രം 96ന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്! വീഡിയോ കാണൂ

By Midhun

മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രമാണ് 96. റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെട്ട ചിത്രം സി പ്രേംകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി തൃഷ കൃഷ്ണനും സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് 96.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 96ല്‍ വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.

96 movie

96 ല്‍ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ റാം എന്ന കഥാപാത്രമായി സേതുപതി എത്തുമ്പോള്‍ ജാനു എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്. തൈക്കുടം ബ്രിഡ്ജിലൂടെ ശ്രദ്ധേയനായ ഗോവിന്ദ് മേനോനാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിന്റെ ബാനറില്‍ നന്ദഗോപാലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 96നു പുറമെ കൈനിറയെ ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മണിരത്‌നത്തിന്റെ ചെക്ക ചിവന്ത വാനം.സീതാ കത്തി, സൂപ്പര്‍ ഡീലക്‌സ്, ഇദം പോരുള്‍ യെവള്‍,സെയ്‌റാ നരസിംഹ റെഡ്ഡി തുടങ്ങിയ സിനിമകളും താരത്തിന്റെതായി റിലീസിങ്ങിനൊരുങ്ങുന്നവയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X