വില്ലനായി വിജയ് സേതുപതി, ഇളയദളപതിയുടെ ചിത്രത്തിലെ ആ സര്‍പ്രൈസ് ഇതായിരുന്നു

ഇളയദളപതി വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ബിഗില്‍ റിലീസിനൊരുങ്ങുകയാണ്. ദീപാവലിയ്ക്ക് മുന്നോടിയായി ബിഗില്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയ്ക്ക് വേണ്ടി കേരളത്തിലെ അടക്കം ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയിലെ താരങ്ങളെ കുറിച്ച് ഇതുവരെ പുറത്ത് വരാത്ത ചില റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വിജയ് നായകനായി അഭിനയിക്കുമ്പോള്‍ ചിത്രത്തില്‍ മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരുള്ള വിജയ് സേതുപതിയും അഭിനയിക്കാന്‍ ഉണ്ടാവുമെന്ന് നേരത്തെ മുതല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സാധാരണ ഒരു വേഷമല്ല. സിനിമയിലെ വില്ലനായിട്ടാണ് വിജയ് സേതുപതി എത്തുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിതികരിച്ചിരിക്കുകയാണ്.

 vijay-sethupathi

ചിത്രത്തില്‍ വിജയ് സേതുപതിയ്ക്ക് കൂടി കഥയൊരുക്കിയിരുന്നു. ഏറ്റെടുത്ത സിനിമകളുടെ തിരക്കിലായിരുന്നെങ്കിലും ബിഗിലിന് വേണ്ടി സമയം കണ്ടെത്തിയാണ് വിജയ് സേതുപതി അഭിനയിച്ചത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്നത് ആറ്റ്‌ലിയാണ്.

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് വിജയുടെ നായികയായി അഭിനയിക്കുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതമൊരുക്കുന്നു. അടുത്ത ദിവസം ബിഗിലിന്റെ ഓഡീയോ ലോഞ്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സര്‍ക്കാരിന് ശേഷം വിജയ് നായകനായി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X