വിജയ് സേതുപതിയുടെ ശബ്ദം ശരിയായില്ല! അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ട്രെയിലറിനും താരത്തിനുമെതിരെ ട്രോള്‍!
തമിഴ് നടന്മാരില്‍ അതിവേഗം ഫാന്‍സിനെ സ്വന്തമാക്കിയ താരമാണ് വിജയ് സേതുപതി. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ താരം ഇന്ന് വലിയ ഒരുങ്ങളാണ് താണ്ടിയിരിക്കുന്നത്. മക്കള്‍ ശെല്‍വം എന്ന പേരില്‍ അറിയപ്പെടുന്ന വിജയ് സേതുപതിയ്ക്ക് കേരളത്തിലും വലിയൊരു വിഭാഗം ആരാധകരുണ്ട്. ഓരോ തവണയും വ്യത്യസ്ത സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന വിജയ് സേതുപതിയ്ക്ക് ഇപ്പോള്‍ വിമര്‍ശന കാലമാണ്.

അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്റെ തമിഴ് പതിപ്പില്‍ അയണ്‍മാന്‍ ശബ്ദം നല്‍കിയത് വിജയ് സേതുപതിയായിരുന്നു. താരത്തിന്റെ ശബ്ദം ആസ്വാദനത്തെ ബാധിക്കുനനുവെന്നും അയണ്‍മാന്റെ കഥാപാത്രത്തിന് ഒട്ടും യോജിക്കുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. പഴയ ശബ്ദം മാറ്റി അയണ്‍മാനെ കൊല്ലരുതെന്ന ആവശ്യവുമായി മാര്‍വല്‍ ആരാധകര്‍ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളില്‍ അയണ്‍മാന് ശബ്ദം നല്‍കിയിരുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് പകരമായിരുന്നു വിജയ് സേതുപതിയെ കൊണ്ട് വന്നത്. വിജയ് സേതുപതിയെ മാറ്റിയില്ലെങ്കില്‍ ചിത്രം കാണില്ലെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് താരത്തിനെതിരെയും ട്രോള്‍ ആക്രമണം ഉണ്ടായി കൊണ്ടിരിക്കുകയാണ്. വിജയ് സേതുപതിയുടെ ശബ്ദത്തിലെത്തിയ അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന് ഡിസ്‌ലൈക്ക് ലഭിച്ച് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications