സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം മെല്‍ബണില്‍ തിളങ്ങിയ മക്കള്‍ സെല്‍വം! വിജയ് സേതുപതിയുടെ ചിത്രം വൈറല്‍
ആരാധകര്‍ സ്‌നേഹത്തോടെ നടന്‍ വിജയ് സേതുപതിയെ വിളിക്കുന്ന പേരാണ് മക്കള്‍ സെല്‍വം. കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ ആരാധക പിന്‍ബലമുള്ള വിജയ് അതിവേഗമാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം വളര്‍ന്നത്. ഇത് സൂചിപ്പിക്കുന്നൊരു ചിത്രമാണ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ വഴി തരംഗമായി കൊണ്ടിരിക്കുന്നത്. മെല്‍ബണ്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താരം.
ഇവിടെ നിന്നും ബോളിവുഡ് നടന്മാരായ ഷാരുഖ് ഖാന്‍, അര്‍ജുന്‍ കപൂര്‍, തബു, തുടങ്ങിയവര്‍ക്കൊപ്പം നില്‍ക്കുന്ന വിജയ് സേതുപതിയുടെ ചിത്രമാണ് തരംഗമായിരക്കുന്നത്. മേളയിലെ വിശിഷ്ടാതിഥിയായിട്ടാണ് ഷാരുഖ് എത്തിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നും അറുപതോളം സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ആഗസ്റ്റ് എട്ടിന് ആരംഭിച്ച മേള പതിനഞ്ചിന് അവസാനിക്കും.

മികച്ച നടന്മാര്‍ക്കുള്ള പട്ടികയില്‍ ആയൂഷ് മാന്‍ ഖുറാന, അമിതാഭ് ബച്ചന്‍, വിക്കി കൗശല്‍, നംദേവ് ഗൗരവ്വ്, എന്നിവര്‍ക്കൊപ്പം വിജയ് സേതുപതിയുമുണ്ട്. മികച്ച നടിമാര്‍ക്കുള്ള നോമിനേഷനില്‍ തബു, നീന ഗുപ്ത, ആലിയ ഭട്ട്, റിതുപര്‍ണ എന്നിവരുമുണ്ട്.
വിജയ് സേതുപതിയെ നായകനാക്കി ത്യാഗരാജന്‍ കുമരസ്വാമി സംവിധാനം ചെയ്ത സൂപ്പര്‍ ഡീലക്‌സ് ആണ് മേളയില്‍ മൂന്ന് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ത്യാഗരാജന്‍ കുമരാസ്വാമി, നടി ഗായത്രി ശങ്കര്‍, എന്നിവരും വിജയ് സേതുപതിയ്‌ക്കൊപ്പം മേളയില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്.


Click it and Unblock the Notifications











